Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2022 5:29 AM IST Updated On
date_range 6 Jan 2022 5:29 AM ISTവോട്ട് ചോദിച്ചവർ മറക്കരുത് വെള്ളത്തിലാണ് ഇന്നും കമലെൻറ വീട്
text_fieldsbookmark_border
വോട്ട് ചോദിച്ചവർ മറക്കരുത് വെള്ളത്തിലാണ് ഇന്നും കമലൻെറ വീട് അരൂർ: കമലൻെറ വീട് എന്നും വെള്ളത്തിലാണ്. എത്ര കടുത്ത വേനലായാലും ഇവിടെ വെള്ളം ഒഴിയുകയില്ല. അരൂർ പഞ്ചായത്ത് എട്ടാം വാർഡിൽ ഐക്കര നികർത്തിൽ 64കാരനായ കമലനും ഭാര്യ പ്രസന്നയും തൊഴിൽരഹിതനായ മകൻ മിഥുനും അടങ്ങുന്ന നിർധന കുടുംബം ദുരിതങ്ങളോട് മല്ലടിച്ച് കഴിയുകയാണ്. വർഷത്തിൽ 12 മാസവും ഉപ്പുവെള്ളം കെട്ടിക്കിടക്കുന്ന കായൽത്തീരത്താണ് വീട്. ചവിട്ടുപടിയിൽനിന്ന് ഇറങ്ങുന്നത് വെള്ളത്തിലാണ്. അടുത്തടുത്ത മാസങ്ങളിൽ ഇവിടെ നടന്ന തെരഞ്ഞെടുപ്പുകൾക്ക് വോട്ടുചോദിക്കാൻ രാഷ്ട്രീയപാർട്ടി പ്രവർത്തകർ വെള്ളം കടന്നാണ് ഇവിടെയെത്തിയത്. അവരോടും കമലൻ പരാതി പറഞ്ഞിരുന്നു. ജയിച്ച മെംബറിനോടും കാണുന്ന അധികാരികളോടെല്ലാം കമലന് പറയാൻ ഒരു ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. വീട്ടിൽ വെള്ളം കയറാത്ത വിധം കുറച്ച് മണ്ണെങ്കിലും ഇറക്കിക്കിട്ടണമെന്ന്. ഉപ്പുവെള്ളം തുടർച്ചയായി കെട്ടിനിൽക്കുന്നത് മൂലം വീട് നശിക്കുകയാണ്. ചിത്രം എപ്പോഴും വെള്ളം കെട്ടിനിൽക്കുന്ന കമലൻെറ വീട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
