Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴ എസ്​.ഡി കോളജ്​...

ആലപ്പുഴ എസ്​.ഡി കോളജ്​ വിദ്യാർഥി സ്റ്റാർട്ടപ്പിന്​ ദേശീയ ഹാക്കത്തണിൽ വിജയം

text_fields
bookmark_border
ആലപ്പുഴ: കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തി‍ൻെറ നേതൃത്വത്തിൽ നടത്തിയ ഇന്ത്യ പ്ലാസ്റ്റിക് ചലഞ്ച് ഹാക്കത്തൺ 2021ൽ 'ഐകൊടെക്' എന്ന വിദ്യാർഥി സ്റ്റാർട്ടപ്പിന്​ വിജയം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കി‍ൻെറ ബദൽ വസ്തുക്കൾ എന്നത് ആയിരുന്നു വിഷയം. കുളവാഴ ഉപയോഗിച്ച് നഴ്സറി ചട്ടികൾ, അലങ്കാര ചട്ടികൾ എന്നിവ നിർമിക്കുക​യെന്നതായിരുന്നു ഇവർ മുന്നോട്ടുവെച്ച ആശയം. പരിസ്ഥിതി ദിനത്തിൽ നടുന്ന തൈകൾ ഒരുക്കുന്നതിന് കേരളത്തിൽ മാത്രം 20 ടൺ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കപ്പെടുന്നു. ഇതിനു പകരം കുളവാഴ പൾപ്പിനാൽ നിർമിച്ച ചട്ടികൾ ഉപയോഗിക്കുന്നതുവഴി പ്ലാസ്റ്റിക് മാലിന്യം, കുളവാഴമൂലം ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാകുമെന്നതാണ്​ അവതരിപ്പിച്ചത്​. മന്ത്രാലയത്തിനുവേണ്ടി ക്ലൈമറ്റ് കലക്ടീവ് എന്ന സംഘടനയാണ്​ മത്സരം സംഘടിപ്പിച്ചത്. ജർമനിയിലെ അന്താരാഷ്ട്ര സുസ്ഥിര വികസന ഗവേഷണ വകുപ്പ് സാങ്കേതിക സഹായം നൽകി. വിവിധ സംസ്ഥാനങ്ങളിൽനിന്ന്​ 138 അപേക്ഷകളാണ് ഹാക്കത്തണിലേക്ക് ലഭിച്ചത്. അതിൽനിന്ന്​ 20 ടീമുകളെ തെരഞ്ഞെടുത്ത് പരിശീലനം നൽകിയശേഷം ആയിരുന്നു അവസാന റൗണ്ട് മത്സരം. ദേശീയ തലത്തിൽ നാല് ടീമുകളാണ് വിജയികളായത്. കേരള സർക്കാറി‍ൻെറ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിലേക്ക് 2019ലും കേരള യൂനിവേഴ്സിറ്റി ബിസിനസ്​ ഇന്നൊവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്‍ററിലേക്ക് 2021ലും ഐകൊടെക് തെരഞ്ഞെടുത്തിരുന്നു. വി. അനൂപ് കുമാർ, ഹരികൃഷ്ണ, എസ്​. ആര്യ, നിവേദിത എൻ. പ്രഭു, ലക്ഷ്മി കെ. ബാബു എന്നിവരാണ്​ സ്റ്റാർട്ടപ് അംഗങ്ങൾ. ജലവിഭവ ഗവേഷണ കേന്ദ്രത്തിലെ മുഖ്യഗവേഷകൻ ഡോ. ജി. നാഗേന്ദ്രപ്രഭുവാണ് ഇവരുടെ മെന്‍റർ. APL sd colleage ദേശീയതലത്തിൽ വിജയികളായ വിദ്യാർഥി സ്റ്റാർട്ടപ് അംഗങ്ങൾ ജലവിഭവ ഗവേഷണ കേന്ദ്രത്തിലെ മുഖ്യഗവേഷകൻ ഡോ. ജി. നാഗേന്ദ്രപ്രഭുവിനൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story