Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 5:30 AM IST Updated On
date_range 5 Jan 2022 5:30 AM ISTമാവേലിക്കര താലൂക്ക് സഹ. ബാങ്ക്: പാക്കേജ് നിർദേശിച്ചിട്ടും നടപടിയില്ലെന്ന് നിക്ഷേപക കൂട്ടായ്മ
text_fieldsbookmark_border
മാവേലിക്കര: സഹകരണ വകുപ്പ് രജിസ്ട്രാര്‍ ജില്ലതല ഉദ്യോഗസ്ഥര്‍വഴി പുതിയ പാക്കേജിനുള്ള നിർദേശങ്ങള്‍ ബാങ്ക് ഭരണസമിതിക്ക് നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നിക്ഷേപക കൂട്ടായ്മ. സഹകരണ രജിസ്ട്രാറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാക്കേജ് ഭരണസമിതിക്ക് നല്‍കിയതായി അറിയിച്ചതായും നിക്ഷേപകര്‍ പറഞ്ഞു. നിക്ഷേപക കൂട്ടായ്മ നിക്ഷേപകരെ വഞ്ചിക്കുന്നു എന്ന പരാമര്‍ശം നടത്തിയ ഡി.സി.സി വൈസ് പ്രസിഡന്‍റ് നിക്ഷേപകരുമായി ചര്‍ച്ച നടത്തി പാക്കേജ് പ്രാവർത്തികമാക്കാന്‍ ഭരണ സമിതിയെ ഉപദേശിക്കണം. ഭരണ സമിതി സർക്കാറിന് പാക്കേജ് സമര്‍പ്പിച്ചെന്ന വ്യാജവാദം ഇനിയെങ്കിലും ഒഴിവാക്കി നിക്ഷേപകരെ വിശ്വസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നും നിക്ഷേപക കൂട്ടായ്മ കണ്‍വീനര്‍ ബി. ജയകുമാര്‍, വി.ജി. രവീന്ദ്രന്‍, എം. വിനയന്‍, ടി.കെ. പ്രഭാകരന്‍ നായര്‍ എന്നിവര്‍ അറിയിച്ചു. ഇരുപത്തൊന്നാം ദിന സമരം സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം കെ.ആര്‍. ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ബി. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ടി.കെ. പ്രഭാകരന്‍ നായര്‍, ഉദയലക്ഷ്മി, രമ, രഞ്ജു ജയകുമാര്‍, ശ്രീകുമാരിയമ്മ, പ്രഭ ബാബു, ഇന്ദിര, ചാക്കോ ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ തട്ടിപ്പിനിരയായ നിക്ഷേപകരുടെ ഇരുപത്തൊന്നാം ദിന സമരം സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം കെ.ആര്‍. ദേവരാജന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
