Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെങ്ങന്നൂർ നഗരസഭ:...

ചെങ്ങന്നൂർ നഗരസഭ: തലസ്ഥാനത്ത് പോസ്റ്റർ

text_fields
bookmark_border
ചെങ്ങന്നൂർ നഗരസഭ: തലസ്ഥാനത്ത് പോസ്റ്റർ
cancel
ചെങ്ങന്നൂർ: നഗരസഭ ചെയർപേഴ്സൻ, മുൻ ചെയർമാൻമാരായ കൗൺസിലർമാർ എന്നിവർക്കെതിരെ തിരുവനന്തപുരത്തെ ഗ്രാമ-നഗരകാര്യ വികസന കമീഷണറുടെ കാര്യാലയത്തിന് മുന്നിലെ മതിലിൽ പോസ്റ്റർ. ഡിസംബറിൽ യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി നഗരസഭ സെക്രട്ടറിക്കെതിരെ തലസ്ഥാനത്ത് നടത്തിയ സമരത്തിന് മുന്നോടിയായി ഇതേ സ്ഥലത്താണ്​ പോസ്റ്റർ പതിച്ചിരുന്നത്. സെക്രട്ടറി എസ്. നാരായണനെ സർവിസിൽനിന്ന്​ പിരിച്ചു വിടണമെന്നാവ​ശ്യപ്പെട്ടായിരുന്നു അന്നത്തെ സമരം. ചെയർപേഴ്സൻ മറിയാമ്മ ജോൺ ഫിലിപ്, മുൻ ചെയർമാൻമാരായ രാജൻ കണ്ണാട്ട്, കെ. ഷിബു രാജൻ എന്നിവർക്കെതിരായ അഴിമതിക്കഥകളാണ് ഇപ്പോൾ പോസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചെങ്ങന്നൂരിൽ ഒതുങ്ങി നിന്ന അഴിമതി ആരോപണങ്ങളാണ്​ ഇപ്പോൾ തലസ്ഥാനത്തും ചർച്ചയാകുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story