Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 5:30 AM IST Updated On
date_range 5 Jan 2022 5:30 AM ISTസൗജന്യ ഗ്ലൂക്കോമീറ്റര്‍: അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
ആലപ്പുഴ: ജില്ലയിലെ ബി.പി.എൽ വിഭാഗത്തിപ്പെട്ട പ്രമേഹ രോഗികളായ 100 വയോജനങ്ങൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നല്‍കുന്ന സാമൂഹിക നീതി വകുപ്പിന്‍റെ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം പ്രായം തെളിയിക്കുന്ന രേഖ, പ്രമേഹ രോഗിയാണെന്നതിന് സര്‍ക്കാര്‍ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്, ബി.പി.എൽ റേഷൻ കാർഡിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ നൽകണം. സാമൂഹികനീതി വകുപ്പിൽനിന്ന് മുമ്പ് ഗ്ലൂക്കോമീറ്റർ ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങളും അപേക്ഷയും ജില്ല സാമൂഹികനീതി ഓഫിസിലും www.sjd.kerala എന്ന വെബ്സൈറ്റിലും ലഭിക്കും. ഫോൺ: 04772253870. അപേക്ഷ ജനുവരി 20വരെ സ്വീകരിക്കും. റാങ്ക് പട്ടിക റദ്ദായി ആലപ്പുഴ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എ (സോഷ്യൽ സയൻസ്, മലയാളം മീഡിയം, കാറ്റഗറി നമ്പർ 660/12) തസ്തികയുടെ 2018 ജൂലൈ 26ന് നിലവിൽവന്ന 545/2018/എസ്.എസ് രണ്ട് നമ്പർ റാങ്ക് പട്ടികയുടെ ദീർഘിപ്പിച്ച കാലാവധി 2021 ആഗസ്റ്റ് നാലിന് പൂർത്തിയായതിനാൽ പട്ടിക റദ്ദായതായി ജില്ല പി.എസ്.സി ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story