Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമെഡിക്കല്‍ കോളജ്...

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവശ്യമരുന്നുകൾ കിട്ടാനില്ല

text_fields
bookmark_border
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോടികൾ ചെലവഴിച്ച് സൗകര്യം വർധിപ്പിക്കുമ്പോഴും അവശ്യമരുന്നുകൾ കിട്ടാതെ രോഗികൾ നെട്ടോട്ടത്തിൽ. സൗജന്യമായി മരുന്ന് നൽകുന്ന ഫാർമസിയിലും കുറഞ്ഞ നിരക്കിൽ മരുന്നുകൾ നൽകുന്ന കാരുണ്യയിലും ഭൂരിഭാഗം മരുന്നുകളും ലഭ്യമല്ല. അർബുദ, വൃക്ക രോഗികൾക്കാവശ്യമായ കൂടിയനിരക്കിലുള്ള അവശ്യമരുന്നുകൾ ആശുപത്രിയിൽ ഇല്ലാത്തതിനാൽ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കേണ്ടിവരുകയാണ്​. കഴിഞ്ഞ കുറേ മാസങ്ങളായി ഇതാണ്​ അവസ്ഥ. തിരക്കുള്ള സമയം ഏറെനേരം ക്യൂനിന്ന് ഫാർമസി കൗണ്ടറിന് മുന്നിലെത്തുമ്പോഴാണ് മരുന്നില്ലെന്ന വിവരമറിയുന്നത്. ആശുപത്രിയിലേക്ക് മരുന്നുവിതരണം ചെയ്യുന്ന മെഡിക്കൽ സർവിസ് കോർപറേഷന് മരുന്നുകൾ വാങ്ങിയ ഇനത്തിൽ കോടികൾ നൽകാനുള്ളതിനാലാണ്​ മരുന്നുകൾ വിതരണം ചെയ്യാത്തതെന്നാണ്​ വിവരം. കൂടിയ നിരക്കിൽ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് അവശ്യ മരുന്നുകൾ വാങ്ങാൻ മിക്ക രോഗികൾക്കും കഴിയാറില്ല. സാധാരണ രോഗികളുടെ ദുരിതത്തിന് പരിഹാരം കാണാൻ അവശ്യമരുന്നുകൾ ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന്​ ആവശ്യമുയർന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story