Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയുവാവിന്​ പൊലീസ്​...

യുവാവിന്​ പൊലീസ്​ മർദനം: മുഖ്യമന്ത്രിക്ക് പരാതി

text_fields
bookmark_border
അമ്പലപ്പുഴ: പുതുവർഷത്തലേന്ന്​ കർഫ്യൂ ലംഘനത്തിന്‍റെ പേരിൽ പൊലീസ്​ മർദനത്തിനിരയായ യുവാവ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം മാടവനത്തോപ്പ്‌ പ്രകാശ് ബാബുവിന്‍റെ മകന്‍ അമല്‍ബാബുവാണ് (38) പുന്നപ്ര പൊലീസിനെതിരെ പരാതി നൽകിയത്. ഡി.ജി.പി, പൊലീസ്​ കംപ്ലയിൻറ്​ അതോറിറ്റി, മനുഷ്യാവകാശ കമീഷൻ, ജില്ല പൊലീസ്​ മേധാവി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്​. പരിക്കേറ്റ യുവാവ്​ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിസംബർ 31ന്​ രാത്രി 9.30ന്​ സഹോദരിയെ ഭർതൃവീട്ടിലാക്കി ബൈക്കിൽ മടങ്ങിവരുമ്പോഴാണ്​ സംഭവം. വാഹനപരിശോധന നടത്തിയ പൊലീസ്​ കൈകാണിച്ചെങ്കിലും നിർത്തിയില്ല. തുടർന്ന്​ ലാത്തികൊണ്ട്​ എറിഞ്ഞുവീഴ്ത്തിയശേഷം മർദിച്ചെന്നാണ്​ പരാതി. വഴിയിൽ വെച്ചും സ്​റ്റേഷനിൽ വെച്ചും ലാത്തി ഉപയോഗിച്ച്​ മർദിച്ചതായും മൊബൈൽഫോൺ പിടിച്ചുവാങ്ങി നശിപ്പിച്ചതായും പരാതിയുണ്ട്​. ബൈക്കില്‍നിന്നുള്ള വീഴ്ചയില്‍ കാൽ മുട്ടിന് പരിക്കേറ്റിട്ടും ചികിത്സ നല്‍കാന്‍ പൊലീസ് തയാറായില്ലെന്നും അമല്‍ബാബു പറഞ്ഞു. മദ്യപിച്ച് വാഹനം ഓടിച്ചതിന്‍റെ പേരില്‍ കേസെടുത്തശേഷം പിറ്റേന്നാണ്​ ഇയാളെ പൊലീസ്​ വിട്ടയച്ചത്​. കഴിഞ്ഞ ദിവസം രാവിലെ കാലിന് വീക്കം ഉണ്ടാവുകയും മത്സ്യത്തൊഴിലാളിയായ അമല്‍ബാബുവിന് ജോലിക്ക് പോകാനും കഴിയാതെ വന്നതോടെയാണ്​ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വാഹനപരിശോധനക്കിടെ അമിതവേഗത്തിൽ ബൈക്ക്​ ഓടിച്ച്​ വീണാണ്​ പരിക്കേറ്റതെന്നും മർദിച്ചിട്ടില്ലെന്നും പൊലീസ്​ പറയുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി വേണം-അഡ്വ. ജോണ്‍സന്‍ എബ്രഹാം അമ്പലപ്പുഴ: യുവാവിനെ മര്‍ദിച്ച സംഭവത്തിലെ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ അഡ്വ. ജോണ്‍സന്‍ എബ്രഹാം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. യാത്രക്കാരനെ ഇത്തരത്തിൽ എറിഞ്ഞുവീഴ്ത്താനും മർദിക്കാനും പൊലീസിന് അവകാശമില്ല. മനുഷ്യാവകാശ ലംഘനമാണ് പൊലീസ് നടത്തിയതെന്നും പരാതിയിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story