Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 5:29 AM IST Updated On
date_range 5 Jan 2022 5:29 AM ISTഅജ്ഞാത വാഹനമിടിച്ച് വിദ്യാർഥിക്ക് പരിക്ക്
text_fieldsbookmark_border
അമ്പലപ്പുഴ: അജ്ഞാത വാഹനമിടിച്ച് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. തോട്ടപ്പള്ളി പുതുവൽ അജയന്‍റെ മകൻ അബിൻ അജയ്ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ തോട്ടപ്പള്ളിക്ക് സമീപമായിരുന്നു അപകടം. പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ അബിൻ ട്യൂഷന് പോകാൻ സുഹൃത്തുക്കളെ കാത്തു നിൽക്കുമ്പോൾ വാഹനമിടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. തലക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണിക്കവഞ്ചികൾ തകർത്ത് മോഷണം അമ്പലപ്പുഴ: ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് പണം അപഹരിച്ചു. കഞ്ഞിപ്പാടം വട്ടപ്പായിത്ര ക്ഷേത്രത്തിലാണ് മോഷണം നടന്നത്. വിവിധ ഭാഗങ്ങളിൽ വെച്ചിരുന്ന നാല് കാണിക്ക വഞ്ചികളിലെ പണം നഷ്ടപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് മോഷണവിവരമറിയുന്നത്. അമ്പലപ്പുഴ പൊലീസ് പരിശോധന നടത്തി. 3000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story