Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 5:29 AM IST Updated On
date_range 5 Jan 2022 5:29 AM ISTഗുണ്ടാ മയക്കുമരുന്ന് മാഫിയകൾക്കെതിരെ ജനകീയ സമിതി
text_fieldsbookmark_border
തുറവൂർ: കോടംതുരുത്ത് പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിൽ വർധിച്ചുവരുന്ന ഗുണ്ടാ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ സ്ത്രീകളും യുവാക്കളുമടങ്ങുന്ന 35 അംഗ ജനകീയ സമിതി രൂപത്കരിച്ചു. പ്രദേശത്ത് സമാധാന അന്തരീക്ഷം തിരികെക്കൊണ്ടുവരുവാനുള്ള ഭാവി പ്രവർത്തനങ്ങൾക്ക് രൂപംനൽകുവാൻ ജനകീയ സമിതി തീരുമാനിച്ചു. സർവകക്ഷിയോഗം കുത്തിയതോട് എസ്.എച്ച്.ഒ ജെ. പ്രദീപ് ഉദ്ഘാടനം ചെയ്തു. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിനീഷ് ഇല്ലിക്കൽ അധ്യക്ഷതവഹിച്ചു. എക്സൈസ് സിവിൽ ഓഫിസർ ജയകുമാർ, ബി.ജെ.പി സംസ്ഥാന സമിതി അംഗം സി. മധുസൂദനൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയിംസ് ആലത്തറ, ഗീത ഉണ്ണി, സി.പി.എം ബ്രാഞ്ച് സെക്രട്ടറി സി.എം. ശിവൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ട്രിഫിൻ, എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) ലോക്കൽ കമ്മിറ്റി അംഗം കെ. പ്രതാപൻ, കെ.പി.എം.എസ് ശാഖാ സെക്രട്ടറി രാജേഷ്, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പ്രമോദ്, സീക്രട്ട് ആരോ രക്ഷാധികാരി ജോയി പാലക്കാത്തറ, സെക്രട്ടറി രഗനീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story