Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെങ്ങന്നൂര്‍...

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ പ്രത്യേക ടൂറിസം പദ്ധതി -മന്ത്രി

text_fields
bookmark_border
ചെങ്ങന്നൂർ: നിയോജക മണ്ഡലത്തിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തിന്​ പദ്ധതി നടപ്പാക്കുമെന്ന്​ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മണ്ഡലത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ രണ്ട്​ റോഡിന്‍റെ ഉദ്ഘാടനവും മൂന്നു പാലത്തിഴന്‍റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചമ്മത്തുംമുക്ക്-കക്കട റോഡും ചെന്നിത്തല-ആഴാത്തുപടി- മുണ്ടോലിക്കടവ് റോഡുമാണ് ഉദ്ഘാടനം ചെയ്തത്. ചെന്നിത്തല കീഴ്​ചേരിക്കടവ് പാലം, വെണ്മണി ചക്കുളത്തുകടവ് പാലം, വെണ്മണി ശാര്‍ങ്​ഗക്കാവ് പാലം എന്നിവയുടെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി, എം.എസ്. അരുൺകുമാർ എം.എൽ.എ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ജെബിൻ പി. വർഗീസ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ഇന്ദിര ദാസ്, ജില്ല പഞ്ചായത്ത്‌ അംഗങ്ങളായ ജി. ആതിര, മഞ്ജുളദേവി, ഹേമലത, കെ.എസ്.സി.എം.എം.സി ചെയർമാൻ എം.എച്ച്. റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു. APL road inaguration minister riyas ചെങ്ങന്നൂർ ചമ്മത്തുംമുക്ക്-കക്കട റോഡിന്‍റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story