Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിജയ പാർക്കിന് സമീപം...

വിജയ പാർക്കിന് സമീപം കാടിന് തീപിടിച്ചു

text_fields
bookmark_border
ആലപ്പുഴ: ബീച്ചിന് സമീപമുള്ള . ആലപ്പുഴ ബീച്ചിൽ വിജയ പാർക്കിന് പടിഞ്ഞാറുവശത്തായി രാത്രി 7.40നായിരുന്നു സംഭവം. അഗ്നിരക്ഷാസേനയുടെ വാഹനം സംഭവസ്ഥലത്ത് എത്തുന്നത് ദുഷ്കരമായതിനാൽ വെള്ളം ഉപയോഗിച്ച്​ തീയണക്കാൻ സാധ്യമല്ലായിരുന്നു. സാൻഡ്​ ബെഡ്, ഫയർ ബ്രേക്ക്‌ രീതികളിലൂടെയും ഫയർ ബീറ്റർ ഉപയോഗിച്ച് തല്ലിക്കെടുത്തിയുമാണ് പൂർണമായും അണച്ചത്. ബീച്ചിലെത്തിയവർ ആലപ്പുഴ അഗ്​നിരക്ഷാനിലയത്തിൽ വിവരം അറിയിച്ചതിനെത്തുടർന്നാണ്​ സേന സ്ഥലത്തെത്തിയത്. സീനിയർ ഓഫിസർ ജെ.ജെ. നെൽസൺ ഡിക്രൂസിന്‍റെ നേതൃത്വത്തിൽ ഓഫിസർമാരായ എ.ആർ. രാജേഷ്, ആർ. സന്തോഷ്, എസ്. സുജിത്ത്, എ.​ജെ. ബെഞ്ചമിൻ, ടി. ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. photo : apl fire park
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story