Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2022 5:37 AM IST Updated On
date_range 3 Jan 2022 5:37 AM ISTസ്വഗതസംഘം ഓഫിസ് തുറന്നു
text_fieldsbookmark_border
ചേർത്തല: ലിസ്യൂ നഗർ ചെറുപുഷ്പ ദേവാലയത്തിൽ സി.എൽ.സി സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വാഗതസംഘം ഓഫിസിന്‍റെ ഉദ്ഘാടനം ഇടവക വികാരി പീറ്റർ കോയിക്കര നിർവഹിച്ചു. ഒരുവർഷം നീളുന്ന ജൂബിലി ആഘോഷങ്ങൾ അതിരൂപത പ്രമോട്ടർ ഫാ. പീറ്റർ കാഞ്ഞിരങ്ങാട്ടുകരി ഈ മാസം ഏഴിന് ഉദ്ഘാടനം ചെയ്യും. ഫാ. പീറ്റർ കോയിക്കര ജൂബിലി സന്ദേശം നൽകും. തുടർന്ന് ജൂബിലി പതാക ഉയർത്തൽ, ലോഗോ പ്രകാശനം, ജൂബിലി ഗാനം, വിവിധ കലാപരിപാടികൾ നടക്കും. ജനറൽ കൺവീനർ ജയ് മോൻ നികർത്തിൽ, ട്രസ്റ്റിമാരായ ജോൺസൺ ചിറയത്ത്, കുര്യാക്കോസ് മഠത്തിൽ, വൈസ് ചെയർമാൻ സോണി വർഗീസ് മേരിസദനം, തങ്കച്ചൻ പള്ളേകാട്ട്, സജി കോലോത്തുവെളി, ജോൺസൺ, ഐബി വടക്കേക്കരി, അനുടോമി, പ്രസിഡന്‍റ് വിപിൻ കുര്യാക്കോസ്, വർക്കി പുന്നക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story