Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2022 5:36 AM IST Updated On
date_range 3 Jan 2022 5:36 AM ISTപാൽ സംഭരണമുറി ഉദ്ഘാടനവും ക്ഷീരകർഷക സംഗമവും നാളെ
text_fieldsbookmark_border
മാന്നാർ: ക്ഷീര വികസന വകുപ്പ് മാന്നാർ കുരട്ടിശ്ശേരി പാവുക്കര ക്ഷീരോത്പാദക സഹകരണ സംഘത്തിന് അനുവദിച്ച പാൽ സംഭരണ മുറിയുടെ ഉദ്ഘാടനവും മാവേലിക്കര ബ്ലോക്ക് ക്ഷീരസംഗമവും ചൊവ്വാഴ്ച രാവിലെ 10 മുതൽ പാവുക്കര എസ്.എൻ.ഡി.പി ഹാളിൽ പരിപാടികൾ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എം.എസ്. അരുൺ കുമാർ എം.എൽ.എ ക്ഷീരകർഷക സംഗമത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കും. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിരാദാസ് അധ്യക്ഷത വഹിക്കും. ലാഭകരമായ ക്ഷീരോത്പാദനം, പാൽ ഗുണനിലവാരം എന്നീ വിഷയങ്ങളിൽ നടത്തുന്ന സെമിനാറുകൾക്ക് ക്ഷീരവികസന വകുപ്പ് റിട്ട. അസി. ഡയറക്ടർ എം.ബി. സുഭാഷ്, ക്വാളിറ്റി കൺട്രോൾ ഓഫിസർ എം. ഷഫീന എന്നിവർ നേതൃത്വം നൽകും. അസി. ഡയറക്ടർ യു. അക്ബർഷാ മോഡറേറ്ററാകും. വൈകീട്ട് മൂന്നിന് പാൽ സംഭരണമുറി ഉദ്ഘാടനവും അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ എസ്. ഗൗരീശങ്കറിനെ ആദരിക്കലും മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ഇന്ദിരാദാസ് അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
