Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2022 5:28 AM IST Updated On
date_range 3 Jan 2022 5:28 AM ISTസൈജുവിന്‍റെ കുട്ടികൾക്ക് തണലൊരുക്കി മന്ത്രി പി. പ്രസാദ്
text_fieldsbookmark_border
ചേർത്തല: അപ്രതീക്ഷിതമായി മരിച്ച സൈജുവിന്‍റെ കുട്ടികൾക്ക് തണലൊരുക്കി കൃഷിമന്ത്രി പി. പ്രസാദ്. തണ്ണീർമുക്കം 20ാം വാർഡ് പുത്തൻകരിയിൽ സൈജുവെന്ന യുവാവിന്‍റെ മരണം കുടുംബത്തിനേൽപിച്ച ആഘാതത്തെത്തുടർന്ന് പ്രദേശവാസികൾ സ്വരൂപിച്ച കുടുംബ സഹായനിധി കൈമാറാൻ എത്തിയപ്പോഴാണ് ദുരവസ്ഥ മന്ത്രിയുടെ ശ്രദ്ധയിൽപെട്ടത്. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ മന്ത്രി പി. പ്രസാദ് തയാറാവുകയായിരുന്നു. കുടുംബ സഹായനിധി സ്വരൂപിക്കാൻ മുൻകൈയെടുത്ത നാട്ടുകാരെ അഭിനന്ദിച്ച മന്ത്രി പരമാവധി സഹായവും ഉറപ്പ് നൽകിയാണ് മടങ്ങിയത്. നാലും ഏഴും വയസ്സുള്ള രണ്ട് മക്കളും ഭാര്യയും ഉൾപ്പെട്ടതാണ് സൈജുവിന്‍റെ കുടുംബം. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തതിനാൽ അയൽവാസികളുടെ കാരുണ്യത്തിൽ ഷെഡ് കെട്ടിയാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story