Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇരട്ട കൊലപാതകം...

ഇരട്ട കൊലപാതകം വേദനജനകം -പാണക്കാട്​ അബ്ബാസലി ശിഹാബ്​ തങ്ങൾ

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങള്‍ വേദനജനകമാണെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍. കൊല്ലപ്പെട്ട അഡ്വ. കെ.എസ്. ഷാനിന്‍റെയും അഡ്വ. രഞ്ജിത് ശ്രീനിവാസന്‍റെയും വീടുകൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് കുടുംബമാണ് സംഘര്‍ഷങ്ങളുടെ ഫലമായി അനാഥമായത്. കൊല്ലപ്പെട്ട ഇരുവര്‍ക്കും രണ്ടുവീതം പെണ്‍കുട്ടികളാണുള്ളത്. അവരുടെയും കുടുംബത്തിനുമുണ്ടായ നഷ്ടത്തിന് ആര്‍ക്ക് സമാധാനം പറയാന്‍ കഴിയും. മനുഷ്യജീവനുകള്‍ക്ക് വിലകല്‍പിക്കാന്‍ എല്ലാവര്‍ക്കും കഴിയണം. നാടിന്‍റെ സമാധാനവും സാഹോദര്യവും തകര്‍ക്കുന്ന എല്ലാത്തരം അക്രമസംഭവങ്ങളില്‍നിന്നും ജനം വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത മുശാവറ അംഗങ്ങളായ ഹസൻ ഫൈസി, ഐ.ബി. ഉസ്മാൻ ഫൈസി, ജില്ല പ്രസിഡന്‍റ്​ ഹദിയത്തുല്ല തങ്ങൾ, എസ്.വൈ.എസ് സംസ്ഥാന ട്രഷറർ പരീത് ഹാജി എന്നിവരുടെ നേതൃത്വത്തിലെ സമസ്ത നേതൃസംഘമാണ് കൊല്ലപ്പെട്ട ഇരുവരുടെയും വീടുകൾ സന്ദര്‍ശിച്ചത്. താഹ ജിഫ്‌രി ഫൈസി തങ്ങൾ, സുന്നി യുവജനസംഘം സംസ്ഥാന ഓർഗനൈസിങ്​ സെക്രട്ടറി നിസാർ പറമ്പൻ, ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല പ്രസിഡന്‍റ്​ പി.എ. ശിഹാബുദ്ദീൻ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി എ. ഷംസുദ്ദീൻ മുസ്‌ലിയാർ, എസ്.എം.എഫ് ജില്ല പ്രസിഡന്‍റ്​ കുന്നപ്പള്ളി മജീദ്, സുന്നി യുവജന സംഘം ജില്ല പ്രസിഡന്‍റ്​ നവാസ് എച്ച്. പാനൂർ, ജനറൽ സെക്രട്ടറി ഫൈസൽ ഷംസുദ്ദീൻ, എസ്.വൈ.എസ് എറണാകുളം ജില്ല ജനറൽ സെക്രട്ടറി എസ്. കബീർ, മദ്റസ മാനേജ്മെന്‍റ്​ അസോസിയേഷൻ ജില്ല പ്രസിഡന്‍റ്​ കമാൽ എം. മാക്കിയിൽ, ജനറൽ സെക്രട്ടറി എം. മുജീബ് റഹ്മാൻ, സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജില്ല പ്രസിഡന്‍റ്​ ടി.എ. അഷറഫ് കുഞ്ഞാശാൻ, എസ്.കെ.എസ്.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി സുധീർ മുസ്‌ലിയാർ, കെ. ഷാജഹാൻ ആപ്പൂര്, സൻജാൻ അമ്പാട്ട്, ഹാഷിം വണ്ടാനം, എ.എം.എം. ഷാഫി റഹ്മത്തുല്ല, ഇ.എച്ച്. ഷാജഹാൻ, ഷഫീഖ്​ കാസിം, മുഹമ്മദ് നസീർ, മുഹമ്മദ് ഷിഫാസ്, നാസിം വലിയമരം, മുഹമ്മദ് ഹസീം തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story