Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right​രാഷ്​ട്രീയ കൊലപാതകം...

​രാഷ്​ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ ആരുടെയും കാലുപിടിക്കാം -സുരേഷ്​ ഗോപി

text_fields
bookmark_border
ആലപ്പുഴ: രാഷ്​ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ ആരുടെയും കാലുപിടിക്കാൻ തയാറാണെന്ന്​ സുരേഷ്​ ഗോപി എം.പി. കൊല്ലപ്പെട്ട ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്​ജിത്ത്​ ശ്രീനിവാസ​ൻെറ വെള്ളക്കിണറിലെ വീട്​ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ഛൻ എന്ന നിലയിൽ കുട്ടികളുടെ സങ്കടം കണ്ടുനിൽക്കാനാവില്ല. കൊലപാതകത്തെക്കുറിച്ച്​ എത്രയെത്ര സ്ഥലങ്ങളിലാണ്​ പറഞ്ഞത്. ഒരുപരിധിയും വെക്കാതെ ആരുടെ കാലുവേണമെങ്കിലും പിടിക്കാം. ഓരോ കൊലപാതകവും എന്ത്​ മതമായാലും എന്ത്​ രാഷ്​​്ട്രീയമായാലും ഒരു പ്രദേശത്തി​ൻെറ സമാധാനമാണ്​ കെടുത്തുന്നത്​. ഇത്​ രാജ്യത്ത​ി​ൻെറ വളർച്ചയെയാണ്​ ബാധിക്കുന്നത്​. നഷ്​ടപ്പെട്ടവരുടെ മാത്രം കുഞ്ഞുങ്ങളുടെ കാര്യമല്ല, സമൂഹത്തിൽ വളർന്നുവരുന്ന കുഞ്ഞുങ്ങളുടെ മനസ്സിൽ ഇത്​ കളങ്കമായി മാറിയിരിക്കുകയാണ്​. മോശം സംസ്​കാരത്തിലേക്ക്​ വലിച്ചിഴക്കുന്ന തരത്തിൽ ഈ​ സ​​മ്പ്രദായം രാജ്യദ്രോഹപരമാണ്​. കാടത്തത്തിലേക്ക്​ പോകാതെ ഇത്​ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story