Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅന്തർ സംസ്ഥാന...

അന്തർ സംസ്ഥാന ​തൊഴിലാളികളുടെ വിവരശേഖരണത്തിന്​ നടപടിയില്ല

text_fields
bookmark_border
അമ്പലപ്പുഴ: കുറ്റകൃത്യങ്ങള്‍ വർധിക്കുമ്പോഴും . അമ്പലപ്പുഴ, പുന്നപ്ര സ്​റ്റേഷന്‍ പരിധിയില്‍ ആയിരക്കണക്കിന് പേരാണ്​ താമസിക്കുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് അന്തർ സംസ്ഥാന ​തൊഴിലാളികളും പൊലീസും തമ്മിൽ വാക്കേറ്റം നടന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കരാറുകാരോടൊപ്പമാണ് പലരും ജോലി ചെയ്യുന്നതെങ്കിലും ഇവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും അവർക്കും അറിയില്ല. ഇവരില്‍ പലരും ഒരു കരാറുകാരനോടൊപ്പം സ്ഥിരമായി ജോലി ചെയ്യാറില്ല. ഇവിടെ എത്തുന്നവരുടെ വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് സഹിതം പൊലീസ് സ്​റ്റേഷനില്‍ നല്‍കണമെന്നാണ് പറയുന്നതെങ്കിലും ഇതുണ്ടാകാറില്ല. അന്തർ സംസ്ഥാന ​തൊഴിലാളികളുടെ എണ്ണവും അവരിൽ ചിലരുണ്ടാക്കുന്ന പ്രശ്നങ്ങളും വർധിച്ചതോടെ പഞ്ചായത്തി‍ൻെറ നേതൃത്വത്തില്‍ ഇവരുടെ വിവരങ്ങള്‍ ശേഖരിക്കാൻ നടപടികൾ സ്വീകരിച്ചെങ്കിലും പ്രാവര്‍ത്തികമായില്ല. ക്രിമിനല്‍ കേസില്‍പെട്ടവരുള്‍പ്പെടെ വ്യാജവിലാസങ്ങള്‍ നല്‍കി ഇവിടെ താമസിക്കുന്നുണ്ട്. വാടകച്ചീട്ടുകള്‍ നല്‍കി പലരും തിരിച്ചറിയല്‍ രേഖകളും റേഷന്‍കാര്‍ഡും സ്വന്തമാക്കിയതായും ആരോപണം ഉയരുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story