Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:34 AM IST Updated On
date_range 27 Dec 2021 5:34 AM ISTപ്രക്ഷോഭകാരികളെ ഭീകരവാദികളായി മുദ്രയടിക്കുന്നു -എസ്.പി. ഉദയകുമാര്‍
text_fieldsbookmark_border
അമ്പലപ്പുഴ: ജനവിരുദ്ധ പദ്ധതികൾ നടപ്പാക്കുന്നതിനെതിരെ ജനങ്ങൾ സമരരംഗത്ത് എത്തുമ്പോൾ അവരെ തീവ്രവാദികളും മാവോയിസ്റ്റുകളുമായി മുദ്രയടിക്കുകയാണെന്ന് കൂടംകുളം സമരനേതാവ് ഡോ. എസ്.പി. ഉദയകുമാർ. തോട്ടപ്പള്ളിയിൽ കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി നടത്തിവരുന്ന റിലേ സത്യഗ്രത്തിൻെറ 200ാം ദിവസം സംഘടിപ്പിച്ച മഹാസമ്മേളനവും സൂനാമി അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോക്യുമൻെററി സംവിധായകൻ ഷില്ലു കൊട്ടാരത്തിലും സൂനാമി ദുരന്ത ബാധിതരും ചേർന്ന് സൂനാമി സ്മൃതിദീപം തെളിച്ചു. കരിമണൽ ഖനനംമൂലം തീരത്തിനുണ്ടാകുന്ന വിനാശത്തെ വിശദീകരിക്കുന്ന ഷില്ലു കൊട്ടാരത്തിൽ സംവിധാനം ചെയ്ത 'അപഹാരം' ഡോക്യുമൻെററി പ്രദർശിപ്പിച്ചു. സമരസമിതി ചെയർമാൻ എസ്. സുരേഷ് കുമാറിൻെറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. ബാബുപ്രസാദ്, ജ്യോതികൃഷ്ണൻ, കെ.എ. ഷെഫീഖ്, അഡ്വ. മാത്യു വേളങ്ങാടൻ, ജാക്സൺ പൊള്ളയിൽ, എസ്. സീതിലാൽ, അബ്ദുൽ ലത്തീഫ്, ബി. ഭദ്രൻ, സുധിലാൽ തൃക്കുന്നപ്പുഴ, കെ.സി. ശ്രീകുമാർ, കാർത്തിക് ശശി, ഷിബു പ്രകാശ്, കെ.ജെ. ഷീല, കെ.എ. സെമർ, ടി. സദറുദ്ദീൻ, പി.കെ. സുഭദ്ര മണി, സ്വരാജ് ആറാട്ടുപുഴ, കാർത്തിക് സുരേന്ദ്രൻ, എം. ഹരിദാസ്, രാധാകൃഷ്ണൻ, അപ്പുക്കുട്ടൻ മേമ്മുറി, ആർ. അർജുനൻ, ടി.ആർ. രാജിമോൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story