Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൊലപാതക...

കൊലപാതക രാഷ്​ട്രീയത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണരണം -ഐ.എസ്.എം

text_fields
bookmark_border
കൊലപാതക രാഷ്​ട്രീയത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണരണം -ഐ.എസ്.എം
cancel
കായംകുളം: മനുഷ്യ ജീവനുകളെ ഇല്ലാതാക്കുന്ന കൊലപാതക രാഷ്​ട്രീയത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്ന് ഐ.എസ്.എം സംസ്ഥാന സമിതി കായംകുളത്ത് സംഘടിപ്പിച്ച ഖുർആൻ സമ്മേളനം അഭിപ്രായപ്പെട്ടു. കൊലപാതക രാഷ്​ട്രീയത്തെ മതദർശനങ്ങളോട് ചേർത്തുവെക്കുന്നത്​ യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതാണ്. രാഷ്​ട്രീയ കൊലപാതകങ്ങൾക്ക് ആസൂത്രിത നീക്കം നടത്തിയവർക്കെതിരെ ശക്തമായ നടപടി ഉറപ്പുവരുത്തണം. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ്​ നാസർ മുണ്ടക്കയം അധ്യക്ഷതവഹിച്ചു. സമാപന സമ്മേളനം കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന വൈസ് പ്രസിഡൻറ്​ ഹനീഫ് കായക്കൊടി ഉദ്ഘാടനം ചെയ്തു. ശരീഫ് മേലേതിൽ, അഹമ്മദ് അനസ്​ മൗലവി, അഡ്വ. മായിൻകുട്ടി മേത്തർ, അഷ്റഫ് ഷാഹി ഒമാൻ, അബ്​ദുൽ ശുക്കൂർ സ്വലാഹി, മുസ്​ലിം ലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീർ, ടൗൺ ഇമാം കെ.ജലാലുദ്ദീൻ മൗലവി, കെ.എം.എ. അസിസ്, പി.കെ. അബ്‌ദുൽ ഖാദർ, ഒ.എം. ഖാൻ, ജവാദ് സ്വലാഹി, അഷ്​റഫ് വാഴപ്പള്ളി, ഷിബു ബാബു എന്നിവർ സംസാരിച്ചു. ചിത്രം:APGKY1ISM ഐ.എസ്.എം സംസ്ഥാന ഖുർആൻ സമ്മേളനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story