Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:34 AM IST Updated On
date_range 27 Dec 2021 5:34 AM ISTആലപ്പുഴയിൽനിന്നെത്തി ഒളിവിൽ കഴിഞ്ഞ ഗുണ്ടകൾ ഇടുക്കിയിൽ പിടിയിൽ
text_fieldsbookmark_border
കുമളി: ആലപ്പുഴയിയിൽനിന്നെത്തി ഇടുക്കി വണ്ടിപ്പെരിയാറിൽ ഒളിവിൽ കഴിഞ്ഞ നിരവധി കേസുകളിൽ പ്രതികളായ ഗുണ്ടസംഘം അറസ്റ്റിൽ. സംസ്ഥാനത്ത് ഒളിവിൽ കഴിയുന്ന ഗുണ്ടസംഘങ്ങളെ കണ്ടെത്തണമെന്ന പൊലീസ് മേധാവിയുടെ ഉത്തരവനുസരിച്ചാണ് അഞ്ചംഗ സംഘത്തെ വണ്ടിപ്പെരിയാർ കറുപ്പുപാലത്തിനു സമീപത്ത് വണ്ടിപ്പെരിയാർ ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശികളായ പാതിരപ്പള്ളി ബിനു (24), ചേർത്തല സ്വദേശി ഷാനു (23), അനന്തകൃഷ്ണൻ, ഷിനു, അമൽ എന്നിവരാണ് പിടിയിലായത്. ആലപ്പുഴയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും നിരവധി കഞ്ചാവ്, ഗുണ്ട ആക്രമണകേസുകളിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. വണ്ടിപ്പെരിയാർ തങ്കമല എസ്റ്റേറ്റിലെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ ഇവിടെ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് ഇവർ നൽകിയ വിവരത്തിൻെറ അടിസ്ഥാനത്തിൽ പൊലീസ് വഴിയിൽ തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ പിന്നീട് ആലപ്പുഴയിൽ നിന്നെത്തിയ പെലീസ് സംഘത്തിന് കൈമാറി. .......... Cap: വണ്ടിപ്പെരിയാർ പൊലീസിൻെറ പിടിയിലായ ഗുണ്ട സംഘം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
