Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയുവതിയുടെ...

യുവതിയുടെ പോരാട്ടത്തിന്​ സമാപ്തി; കുട്ടിയെ തിരിച്ചുകിട്ടി

text_fields
bookmark_border
യുവതിയുടെ പോരാട്ടത്തിന്​ സമാപ്തി; കുട്ടിയെ തിരിച്ചുകിട്ടി
cancel
മാന്നാർ: ഭർതൃകുടുംബത്തി​ൻെറ കസ്​റ്റഡിയിൽനിന്ന്​ മകനെ വിട്ടുകിട്ടാൻ യുവതി നടത്തിയ പോരാട്ടത്തിന്​ പരിസമാപ്തി. മാന്നാർ പൊലീസ് സ്​റ്റേഷന് മുന്നിൽ പ്രതിഷേധവുമായി നിലയുറപ്പിച്ച യുവതിക്ക്​ നിയമപാലകർ രാത്രിയോടെ കുട്ടിയെ വീണ്ടെടുത്ത് നൽകി. ബുധനൂർ തയ്യൂർ ആനന്ദഭവനത്തിൽ വാടകക്ക് താമസിക്കുന്ന 26കാരിയായ സ്നേഹയാണ് ത​ൻെറ മകൻ അശ്വി​നെ (നാല്​) വിട്ടുകിട്ടാത്തതിനെത്തുടർന്ന് പ്രതിഷേധവുമായി സ്​റ്റേഷന്​ മുന്നിൽ ക്രിസ്മസ് ദിനത്തിൽ രാവിലെ മുതൽ കഴിഞ്ഞത്. കുട്ടിയെ നൽകിയതോടെയാണ് ഇവർ മടങ്ങിയത്. ബുധനൂർ കിഴക്ക് കോടഞ്ചിറ മനോജ് ഭവനത്തിൽ സുനിലുമായി 2014 ലായിരുന്നു സ്നേഹയുടെ രജിസ്​റ്റർ വിവാഹം. ആദ്യ കുഞ്ഞ് ഗർഭസ്ഥ ശിശുവായിരിക്കെ മരിച്ചു. പിന്നീട്​ അശ്വിൻ ജനിച്ചതിന്​ പിന്നാലെ ഭർത്താവ്​ സുനിൽ ഗൾഫിലേക്ക് ജോലിക്ക് പോയി. അടൂർ കെ.എസ്.ആർ.ടി.സിയിൽ കോവിഡ്​ വളൻറിയറായി സേവനമനുഷ്ഠിക്കാൻ തുടങ്ങിയതോടെ കുഞ്ഞിനെ ഭർതൃവീട്ടുകാർ കൊണ്ടുപോവുകയും ഭർത്താവടക്കമുള്ളവരോട് തന്നെപ്പറ്റി അപവാദം പറഞ്ഞുപരത്തുകയും ചെയ്തുവെന്നാണ്​ സ്​നേഹ പറയുന്നത്​. പിന്നീട്​ കുഞ്ഞിനെ കാണാൻപോലും സ്നേഹയെ അനുവദിച്ചില്ല. 2020 ജൂണിൽ മാന്നാർ പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന്, ചെങ്ങന്നൂർ ഡിവൈ.എസ്​.പിയെ സമീപിച്ചപ്പോൾ ഇരുകൂട്ടരെയും മാന്നാർ സി.ഐ ഒത്തുതീർപ്പിന്​ വിളിപ്പിക്കുകയും രണ്ടുമാസം കഴിഞ്ഞ് ഭർത്താവ്​ എത്തുമ്പോൾ പരിഹാരം കാണാമെന്നുപറഞ്ഞ്​ വിടുകയുമായിരുന്നു. കുട്ടിയെ തിരികെക്കിട്ടാതെ പോകില്ലെന്ന് പറഞ്ഞ്​ യുവതി ശനിയാഴ്​ച സ്​റ്റേഷന് പുറത്ത് നിന്നതോടെ ഗത്യന്തരമില്ലാതെ മാന്നാർ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി പതിനൊന്നോടെ സ്‌നേഹയെയും കൂട്ടി ഭർതൃവീട്ടിലെത്തി മകനെ വീണ്ടെടുത്ത് സ്​റ്റേഷനിൽ കൊണ്ടുവന്ന് വ്യവസ്ഥകളോടെ കൈമാറുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story