Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:32 AM IST Updated On
date_range 27 Dec 2021 5:32 AM ISTസൈക്കിൾ റാലി പ്രയാണം തുടങ്ങി
text_fieldsbookmark_border
ചാരുംമൂട്: ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി) നൂറനാട് 27ാം ബറ്റാലിയൻ ആഭിമുഖ്യത്തിൽ അഞ്ചുദിവസം നീളുന്ന . ഐ.ടി.ബി.പി 60 വർഷം പിന്നിടുന്നതിൻെറ ഭാഗമായാണ് ദേശീയ അഖണ്ഡത കാക്കുന്നതിൻെറയും ക്ലീൻ ഇന്ത്യ ഡ്രൈവിൻെറയും സന്ദേശമുയർത്തി സൈക്കിൾ റാലി സംഘടിപ്പിച്ചത്. 10 െസെക്കിളിൽ സൈനികർ റാലിയിൽ പങ്കെടുക്കുന്നുണ്ട്. 20 സൈനികർ മറ്റു വാഹനങ്ങളിൽ അനുഗമിക്കും. നാലു ജില്ലയിലൂടെ 210 കിലോമീറ്റർ സഞ്ചരിച്ച് 30ന് മൂന്നാറിൽ സമാപിക്കും. നൂറനാട് ക്യാമ്പിൽ ഐ.ടി.ബി.പി ബാംഗ്ലൂർ ഡി.ഐ.ജി ഒ.പി. യാദവ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ബറ്റാലിയൻ കമാൻഡൻറ് എസ്. ജിജു സന്ദേശം നൽകി. ഫോട്ടോ: ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് 60 വർഷം പിന്നിടുന്നതിൻെറ ഭാഗമായി നൂറനാട് ബറ്റാലിയൻെറ നേതൃത്വത്തിൽ നടന്ന സൈക്കിൾ റാലി ഐ.ടി.ബി.പി ഡി.ഐ.ജി ഒ.പി. യാദവ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
