Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:31 AM IST Updated On
date_range 27 Dec 2021 5:31 AM ISTപൊലീസ് വംശീയ അധിക്ഷേപം നടത്തുന്നു -എം.കെ. ഫൈസി
text_fieldsbookmark_border
മണ്ണഞ്ചേരി: കൊലപാതകത്തിൻെറ പേരിൽ നിരപരാധികളായ പ്രവർത്തകരെ തേടിപ്പിടിച്ച് പൊലീസ് വംശീയ അധിക്ഷേപം നടത്തുകയാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡൻറ് എം.കെ. ഫൈസി. കൊല്ലപ്പെട്ട സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാനിൻെറ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതക ഗൂഢാലോചന നടത്തിയ ആർ.എസ്.എസ്-സംഘ്പരിവാർ നേതാക്കളെ ചോദ്യം ചെയ്യാൻപോലും പൊലീസ് തയാറാകുന്നില്ല. മറുഭാഗത്ത് ഉത്തരേന്ത്യൻ പൊലീസിനെപ്പോലും നാണിപ്പിക്കുന്ന തരത്തിൽ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുന്നു. വെല്ലുവിളിയും അപലപനവുമല്ല മുഖ്യമന്ത്രിയിൽനിന്ന് വേണ്ടത്, കൃത്യമായ അന്വേഷണമാണ്. പൊലീസിനെ മതേതരമാക്കണമെന്നും ഫൈസി പറഞ്ഞു. ദേശീയ സെക്രട്ടറി ഫൈസൽ ഇസ്സുദ്ദീൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റോയി അറയ്ക്കൽ, അജ്മൽ ഇസ്മായിൽ, ജില്ല പ്രസിഡൻറ് കെ. റിയാസ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു. പടം: കൊല്ലപ്പെട്ട എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാനിൻെറ വീട് ദേശീയ പ്രസിഡൻറ് എം.കെ. ഫൈസി സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
