Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:31 AM IST Updated On
date_range 27 Dec 2021 5:31 AM ISTസൂനാമി ദുരന്തത്തിെൻറ കണ്ണീരോർമകളിൽ ആറാട്ടുപുഴ
text_fieldsbookmark_border
സൂനാമി ദുരന്തത്തിൻെറ കണ്ണീരോർമകളിൽ ആറാട്ടുപുഴ 17ാം വാർഷികാചരണം നടന്നു ആറാട്ടുപുഴ: സൂനാമി ദുരന്തത്തിൻെറ കണ്ണീരോർമകളിൽ വിതുമ്പി ആറാട്ടുപുഴ ഗ്രാമം. സൂനാമിയിൽ ജീവൻ പൊലിഞ്ഞവർക്കായി പ്രാർഥനകളർപ്പിച്ചും മറ്റും ദുരന്തത്തിൻെറ 17ാം വാർഷികാചരണം ആറാട്ടുപുഴയുടെ വിവിധ ഭാഗങ്ങളിൽ നടന്നു. ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ പെരുമ്പള്ളി സൂനാമി സ്മൃതിമണ്ഡപത്തിൽ രാവിലെ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവുമുണ്ടായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോ. പി.വി. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. സജീവൻ അധ്യക്ഷത വഹിച്ചു. ആർ. രാജേഷ്, എൽ. അമ്പിളി, ടി.പി. അനിൽകുമാർ, ബിനു പൊന്നൻ, രശ്മി രഞ്ജിത്ത്, വിജയാംബിക, പ്രസീദ സുധീർ, മൈമൂനത്ത് ഫഹദ്, ജി. ബിജുകുമാർ, ആർ. പ്രസാദ് എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ തറയിൽക്കടവ് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സി.പി.എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി അംഗം പി.എ. അഖിൽ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ബി. ബിനീഷ് ദേവ്, ബിനീഷ് ബേബി, ആര്യ സിനിലാൽ തുടങ്ങയവർ നേതൃത്വം നൽകി. തറയിൽക്കടവ് വ്യാസ സ്മാരക അരയജനസഭ എ.കെ.ഡി.എസ്. 158ൻെറ നേതൃത്വത്തിലും അനുസ്മരണം നടത്തി. തറയിൽക്കടവ് ജങ്ഷനിൽ മരിച്ചവരുടെ ചിത്രത്തിൽ പുഷ്പാർച്ചന, ഉപവാസം എന്നിവയുണ്ടായിരുന്നു കോൺഗ്രസ് ആറാട്ടുപുഴ സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികൾ ചേർന്ന് സൂനാമി അനുസ്മരണ സമ്മേളനം നടത്തി. ഡി.സി.സി പ്രസിഡൻറ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ജി.എസ്. സജീവൻ അധ്യക്ഷത വഹിച്ചു. എസ്. വിനോദ് കുമാർ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, വി. ഷുക്കൂർ, കെ. ബാബുക്കുട്ടൻ, രാജേഷ് കുട്ടൻ, കെ. പ്രശാന്തകുമാർ, എം.വി. വിജയൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story