Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2021 5:30 AM IST Updated On
date_range 25 Dec 2021 5:30 AM ISTസുനാമി ദുരന്തവാർഷികാചരണം
text_fieldsbookmark_border
ആറാട്ടുപുഴ: സുനാമി ദുരന്തത്തിൻെറ 17ാം വാർഷികാചരണം ആറാട്ടുപുഴ പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച നടക്കും. പെരുമ്പള്ളി സുനാമി സ്മൃതിമണ്ഡപത്തിൽ രാവിലെ 10ന് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഗ്രാമപഞ്ചായത്തിൻെറ നേതൃത്വത്തിൽ ഉണ്ടാകും. പ്രസിഡൻറ് എൻ. സജീവൻ അധ്യക്ഷത വഹിക്കും. തറയിൽക്കടവ് വ്യാസ സ്മാരക അരയജനസഭ എ.കെ.ഡി.എസ്. 158ൻെറ നേതൃത്വത്തിലും അനുസ്മരണമുണ്ട്. തറയിൽക്കടവ് ജങ്ഷനിൽ മരിച്ചവരുടെ ചിത്രത്തിൽ പുഷ്പാർച്ചന, ഉപവാസം എന്നിവ നടത്തും. വലിയഴീക്കൽ സമീക്ഷ ചാരിറ്റബിൾ സൊസൈറ്റിയും ജീവൻ നഷ്ടപ്പെട്ടവരെ അനുസ്മരിക്കും. സി.പി.എം ആറാട്ടുപുഴ തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച വൈകീട്ട് അഞ്ചിന് തറയിൽക്കടവിൽ സുനാമി അനുസ്മരണ സമ്മേളനം നടക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐയും ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരെ അനുസ്മരിക്കും. രാവിലെ 11.55ന് തറയിൽക്കടവ് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. കോൺഗ്രസ് ആറാട്ടുപുഴ സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികൾ ചേർന്ന് തറയിൽക്കടവ് ഫിഷറീസ് ആശുപത്രിക്കുസമീപം സുനാമി അനുസ്മരണ സമ്മേളനം നടത്തും. ഡി.സി.സി പ്രസിഡൻറ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യും. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ആറാട്ടുപുഴ മണ്ഡലം കമ്മിറ്റി ഞായറാഴ്ച വൈകീട്ട് നാലിന് വലിയഴീക്കലിൽ സുനാമി അനുസ്മരണം നടത്തും. എ.ഐ.ടി.യു.സി സംസ്ഥാന ജന.സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story