Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോവിഡ്​ മരണം:...

കോവിഡ്​ മരണം: വയോധികക്ക്​ മതപരമായ സംസ്​കാരം നി​േഷധിച്ചത്​ തെറ്റ്​ -മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
ആലപ്പുഴ: കോവിഡ് ബാധിതയായി മരിച്ച വയോധികക്ക് മതപരമായ ചടങ്ങുകൾ നടത്തി സംസ്​കരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയടക്കം ഉദ്യോഗസ്ഥർ തടസ്സം നിന്നതായ പരാതിയിൽ സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിൽ മനഃപൂർവം വീഴ്​ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. തൃശൂർ വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്​പെക്​ടർ തുടങ്ങിയവർക്കെതിരെ നടപടിയെടുക്കാനാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. ത​ൻെറ അമ്മയുടെ മൃതദേഹം സംസ്​കരിച്ച രീതിക്കെതിരെ തൃശൂർ ഏനാമാക്കൽ സ്വദേശി ഡോ. സി. ചാൾസ് ഡേവിസ് സമർപ്പിച്ച പരാതിയിലാണ് നടപടി. എസ്‌.ഡി.പി.ഐ ജില്ല സെക്രട്ടറിക്ക് കസ്​റ്റഡിയിൽ മർദനമേറ്റതായി പരാതി ആലപ്പുഴ: എസ്‌.ഡി.പി.ഐ ജില്ല സെക്രട്ടറി എം.സാലിമിന് പൊലീസ് കസ്​റ്റഡിയിൽ ക്രൂരമർദനമേറ്റതായി പരാതി. ഡിസംബർ 19ന്​ രാവിലെ വീട്ടിൽനിന്ന്​ പിടിച്ചുകൊണ്ട് പോകുകയും നാല് ദിവസത്തോളം കസ്​റ്റഡിയിൽ വെച്ച് അതിക്രൂരമായി മർദിച്ചശേഷം ബുധനാഴ്​ച രാത്രിയോടെ വിട്ടയക്കുകയുമായിരുന്നു. നട്ടെല്ലിന് പരിക്കേറ്റ സാലിമിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്‌.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അജ്​മൽ ഇസ്​മായിൽ, പി.കെ. ഉസ്​മാൻ, സംസ്ഥാന കമ്മിറ്റി അംഗം അൻസാരി ഏനാത്ത്, ജില്ല പ്രസിഡൻറ്​ കെ.റിയാസ് തുടങ്ങിയവർ ആശുപത്രിയിൽ സാലിമിനെ സന്ദർശിച്ചു. പൊലീസ് മർദനത്തിൽ കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് സാലിം പറഞ്ഞു. ജില്ലയില്‍ 101 പേര്‍ക്കുകൂടി കോവിഡ് ആലപ്പുഴ: ജില്ലയില്‍ 101 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 92 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട്​ ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗസ്ഥിരീകരണ നിരക്ക്​ 4.36 ശതമാനമാണ്. 75 പേര്‍ രോഗമുക്തരായി. നിലവില്‍ 1645 പേര്‍ ചികിത്സയില്‍ കഴിയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story