Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2021 5:28 AM IST Updated On
date_range 25 Dec 2021 5:28 AM ISTഅമ്പലപ്പുഴയില്‍ സ്ത്രീസൗഹൃദ വിശ്രമകേന്ദ്രം തുറന്നു
text_fieldsbookmark_border
അമ്പലപ്പുഴ: അർബൻ ഹെൽത്ത് ട്രെയിനിങ് സൻെററിൽ (യു.എച്ച്.ടി.സി) സ്ത്രീസൗഹൃദ വിശ്രമകേന്ദ്രം പ്രവർത്തനം തുടങ്ങി. മുൻ മന്ത്രി ജി. സുധാകരൻെറ ശിപാർശപ്രകാരം പൊതുമരാമത്ത് വകുപ്പിൽനിന്ന് 12.6 ലക്ഷത്തോളം ചെലവഴിച്ചാണ് മന്ദിരം നിർമിച്ചത്. വിശ്രമമുറിയും രണ്ട് ശൗചാലയവുമുള്ള കെട്ടിടം ആറുമാസംകൊണ്ടാണ് പൂർത്തിയാക്കിയത്. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീബ രാകേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. കവിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിബി വിദ്യാനന്ദൻ, ജില്ല പഞ്ചായത്ത് അംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ. ജയരാജ്, ശ്രീജ രതീഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. രമേശൻ, അംഗം അപർണ സുരേഷ്, മെഡിക്കൽ ഓഫിസർ ഡോ. ലക്ഷ്മി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story