Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമനുഷ്യക്കുരുതിക്കെതിരെ...

മനുഷ്യക്കുരുതിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നാലുവരി കവിത കാമ്പയിൻ

text_fields
bookmark_border
ചാരുംമൂട്: മനുഷ്യക്കുരുതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നാലുവരി കവിത കാമ്പയിൻ സഘടിപ്പിച്ചു. പുരോഗമനചിന്താഗതിക്കാരായ കവികളുടെയും ഗായകരുടെയും നവമാധ്യമക്കൂട്ടായ്മയായ പെറ്റൽസ് കവിതപൂക്കുന്നിടമാണ് വ്യത്യസ്​തമായ കാമ്പയിൻ സംഘടിപ്പിച്ചത്. ലോകത്തി​ൻെറ വിവിധകോണിലുള്ള ഇരുപതോളം കവികൾ എഴുതിയവരികൾ വിവിധ ഗായകരാണ് ആലപിച്ചിരിക്കുന്നത്. ചാരുംമൂട് സ്വദേശിയായ കവികൂടിയായ ഷാഫിമുഹമ്മദ് റാവുത്തർ ഏകോപിച്ച് ദൃശ്യാവിഷ്കാരം നടത്തി. കവികളും ഗായകരുമായ ബിന്ദു വിജയൻ, വിമൽ വാസുദേവ്, അജിത് മാറഞ്ചേരി എന്നിവരാണ് ആലാപനം നിർവഹിച്ചത്‌. ആലാപനവും എഡിറ്റിങ്ങും ഇന്ത്യയുടെ പല ഭാഗങ്ങളിലിരുന്ന്​ പൂർണമായും മൊബൈൽ ഫോണിലാണ് ചെയ്തത്. പല ഭാഗങ്ങളിലുള്ള കവികളുടെ വാട്‌സ്ആപ്പ് കൂട്ടായ്മയാണ് കവിത പൂക്കുന്നിടം. കവിതകൾ രചിച്ച്​ കൂട്ടായി ചർച്ച ചെയ്ത്​ തെറ്റുകൾ തിരുത്തി ആലപിച്ച്​ ജനങ്ങളിലേക്ക് എത്തിക്കുകയാണ്​ കൂട്ടായ്മ ചെയ്യുന്നത്​. കോവിഡ് പോരാളികൾക്ക് അഭിവാദ്യം അർപ്പിച്ച്​ 14കവികൾ ചേർന്നെഴുതിയ മൃതസഞ്ജീവനി എന്ന കവിതയും പെൺകുട്ടികൾക്ക് എതിരെയുള്ള പീഡനങ്ങളിൽ പ്രതികരിച്ചുള്ള മക്കളാണ് മറക്കരുത് എന്ന കവിതാരചന കാമ്പയിനും കാർഗിൽ വിജയദിവസം സംഘടിപ്പിച്ച കവിത രചന കാമ്പയിൻ കാർഗിൽ,ഗാന്ധി ജയന്തി ദിനത്തിൽ ഒരുക്കിയ ഗാന്ധി-ഭാരതത്തി​ൻെറ സമര സൂര്യൻ എന്ന കാമ്പയിനും ഏറെ പ്രശംസ നേടിയിരുന്നു. അൻസാരി ബഷീർ, ഷിബുരാജൻ മുതുകുളം, സന്തോഷ് ആഷാഢം, ഷാഫി മുഹമ്മദ് റാവുത്തർ, ജ്യോതിലക്ഷ്മി, രാം ജിദ്ദ, ദീപ മംഗലം ഡാം, ബിന്ദു വിജയൻ എന്നിവരാണ് കവിത പൂക്കുന്നിടം അഡ്മിൻമാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story