Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗൂഢാലോചന പുറത്ത്...

ഗൂഢാലോചന പുറത്ത് കൊണ്ടുവരണം -ചെന്നിത്തല

text_fields
bookmark_border
ഗൂഢാലോചന പുറത്ത് കൊണ്ടുവരണം -ചെന്നിത്തല
cancel
മണ്ണഞ്ചേരി: കൊല്ലപ്പെട്ട കെ.എസ്. ഷാനി​ൻെറ പൊന്നാട്ടെ വീട് മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല സന്ദർശിച്ചു. ആക്രമണത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയും പുറത്ത് കൊണ്ടുവരാനുള്ള ശക്തമായ ഇടപെടൽ നടത്തുമെന്നും നാട്ടിൽ സമാധാനാന്തരീക്ഷം നിലനിർത്താനുള്ള നടപടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഷാനി​ൻെറ പിതാവിനെയും മക്കളെയും ആശ്വസിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്. ഡി.സി.സി പ്രസിഡൻറ്​ ബി. ബാബുപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, ബ്ലോക്ക് പ്രസിഡൻറ്​ എൻ. ചിദംബരൻ, മുൻ കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.വി. മേഘനാഥൻ, കെ.പി.സി.സി വിചാർ വിഭാഗ് ജനറൽ സെക്രട്ടറി സി.സി. നിസാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. പടം: കൊല്ലപ്പെട്ട ഷാനി​ൻെറ പൊന്നാട്ടെ വീട് രമേശ്‌ ചെന്നിത്തല സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story