Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅധ്യാപികയുടെ ശമ്പളം...

അധ്യാപികയുടെ ശമ്പളം നൽകണം -മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
ശമ്പളം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം ആലപ്പുഴ: 2019 ജൂലൈ ഒന്ന്​ മുതൽ ഡിസംബർ 19വരെ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്​ത അധ്യാപികയുടെ ശമ്പളം സ്​കൂൾ മാനേജറിൽനിന്ന്​ ഈടാക്കിയാണെങ്കിൽപോലും ഉടൻ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ആലപ്പുഴ കണ്ടങ്കരി ദേവീവിലാസം ഹയർ സെക്കൻഡറി സ്​കൂളിൽ ജോലി ചെയ്​ത അധ്യാപികക്ക് ശമ്പളം നൽകാനാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി പൊതുവിദ്യാഭ്യാസ ഡയറക്​ടർക്ക് നിർദേശം നൽകിയത്. റീജനൽ ​െഡപ്യൂട്ടി ഡയറക്​ടറെ കമീഷൻ സിറ്റിങ്ങിൽ വിളിച്ചുവരുത്തിയിരുന്നു. ​െഗസ്​റ്റ്​ അധ്യാപികയുടെ നിയമനത്തിനുള്ള അപേക്ഷയോടൊപ്പം പത്രപരസ്യത്തി​ൻെറ പകർപ്പ് ഹാജരാക്കിയിട്ടില്ലെന്നും നടപടി ക്രമങ്ങൾ പാലിക്കാതെയുള്ള നിയമനമായതിനാലാണ് നിയമനത്തിന് അംഗീകാരം നൽകാത്തതെന്നും പറയുന്നു. എന്നാൽ, നിഷേധാത്മക നിലപാടാണ് സ്​കൂൾ മാനേജർ സ്വീകരിച്ചത്. മാനേജർ നിയമാനുസരണം നടപടി സ്വീകരിക്കാത്തതുകൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന് കമീഷൻ നിരീക്ഷിച്ചു. കേവലം സാങ്കേതിക പ്രശ്​നം മാത്രമാണ് വേതനം നൽകാത്തതിന് പിന്നിലെന്ന്​ കമീഷൻ കണ്ടെത്തി. സാങ്കേതികത്വം പറഞ്ഞ് ജോലിചെയ്​ത കാലത്തെ ശമ്പളം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമീഷൻ വിലയിരുത്തി. പൊതുവിദ്യാഭ്യാസ ഡയറക്​ടർക്കാണ് കമീഷൻ ഉത്തരവ്​ കൈമാറിയത്​. ​െഗസ്​റ്റ്​ അധ്യാപികയായി ജോലി ചെയ്​ത എം.എസ്. ശ്രീലക്ഷ്​മി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story