Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 5:32 AM IST Updated On
date_range 22 Dec 2021 5:32 AM ISTവിശ്വകർമ മഹാസഭ സമ്മേളനം
text_fieldsbookmark_border
അമ്പലപ്പുഴ: വിശ്വകർമജർക്ക് സ്പെഷൽ റിക്രൂട്ട്മൻെറ് നടത്തണമെന്ന് അഖില കേരള വിശ്വകർമ മഹാസഭ അമ്പലപ്പുഴ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് ആലുംപീടിക സുകുമാരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മഹാസഭ ജനറൽ സെക്രട്ടറി വിജയൻ കെ. ഈരേഴ അധ്യക്ഷത വഹിച്ചു. അനുമോദന സമ്മേളനം അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. രമേശൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി ആർ. ബിനീഷ് ചന്ദ്രൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ബിജുകുമാർ ചാരുംമൂട്, ബിജി കണ്ണൻ, പ്രഭ സുകുമാരൻ, കെ. ചന്ദ്രബാബു, എൻ. വിജയൻ തോട്ടപ്പള്ളി, കെ. രവികുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എൻ. വിജയൻ തോട്ടപ്പള്ളി(പ്രസി), കെ. രവികുമാർ (സെക്ര), കെ. ചന്ദ്രബാബു (വൈസ് പ്രസി), വി. വിനോദ് (ജോ. സെക്ര), കെ. സന്തോഷ് കുമാർ (ട്രഷ), ആർ. ബിനീഷ് ചന്ദ്രൻ (ബോർഡ് മെംബർ). മഹിള സമാജം താലൂക്ക് ഭാരവാഹികൾ: ലൗലി പ്രദീപ് (പ്രസി), രശ്മി സോമരാജ് (സെക്ര), ബിനി മോൾ (ട്രഷ). ചിത്രം.... അഖില കേരള വിശ്വകർമ മഹാസഭ അമ്പലപ്പുഴ താലൂക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് ആലുംപീടിക സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
