Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 5:31 AM IST Updated On
date_range 22 Dec 2021 5:31 AM ISTമുഴുവൻ റോഡുകളും ഘട്ടംഘട്ടമായി നവീകരിക്കും -എം.എൽ.എ
text_fieldsbookmark_border
ആലപ്പുഴ: മണ്ഡലത്തിൽ തീരദേശ മേഖലയിലെ മുഴുവൻ റോഡുകളും ഘട്ടംഘട്ടമായി നവീകരിക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് 17ാം വാർഡിൽ കൊട്ടാരംവെളി -കൂട്ടുങ്കൽ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരദേശമേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് പ്രധാന പരിഗണനയാണ് ഇടതുസർക്കാർ നൽകുന്നത്. ആലപ്പുഴ മണ്ഡലത്തിൽ പുനർനിർമാണം ആവശ്യമായ മുഴുവൻ റോഡുകളും പുനർനിർമിക്കുമെന്നും മേഖലയിൽ കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കുമെന്നും എം.എൽ.എ പറഞ്ഞു. ചടങ്ങിൽ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.സി. ഷിബു അധ്യക്ഷത വഹിച്ചു. photo : apl alappuzha mla
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story