Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 5:29 AM IST Updated On
date_range 22 Dec 2021 5:29 AM ISTതൊഴിലുറപ്പ് തൊഴിലാളികൾ ഇനി പാട്ടുകേട്ട് പണിയെടുക്കും
text_fieldsbookmark_border
10 റേഡിയോ വാങ്ങി നൽകി മുഹമ്മ: . പഞ്ചായത്ത് 12ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പാട്ടുകേട്ട് പണിയെടുക്കുന്നതിന് 10 റേഡിയോ വാങ്ങിനൽകിയത്. വാർഡിൽ 10 തൊഴിലുറപ്പ് ഗ്രൂപ്പാണുള്ളത്. ഓരോ ഗ്രൂപ്പിനും ഓരോ റേഡിയോ വീതമാണ് പഞ്ചായത്ത് അംഗത്തിൻെറ നേതൃത്വത്തിൽ നൽകിയത്. ആര്യാട് ബ്ലോക്ക് ഡെവലപ്മൻെറ് ഓഫിസർ ആർ. രജിത് റേഡിയോ തൊഴിലാളികൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം ലതീഷ് ബി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇങ്ങനെ ഒരുപദ്ധതി. തൊഴിലാളികൾക്ക് പോസിറ്റിവ് എനർജി നൽകുകയും കാര്യക്ഷമത വളർത്തലുമാണ് പദ്ധതിയുടെ ലക്ഷ്യമിടുന്നതെന്ന് ലതീഷ് ബി. ചന്ദ്രൻ പറഞ്ഞു. ആഫ്രിക്കൻ ഒച്ചിൻെറ ശല്യം വർധിച്ചതോടെ ഇതിനെ ഉന്മൂലനം ചെയ്യുന്നതിന് സമ്മാനങ്ങളും ഏറ്റവും കൂടുതൽ ഒച്ചിനെ പിടിക്കുന്നവർക്ക് സൗജന്യ മെട്രോ യാത്രയും വാഗ്ദാനം ചെയ്ത് ശ്രദ്ധനേടിയ വാർഡാണിത്. തൊഴിലുറപ്പ് തൊഴിലാളികളുടെ ക്രിസ്മസ്, പുതുവത്സര ആഘോഷം ഗാനരചയിതാവ് രാജീവ് ആലുങ്കൽ കേക്ക് മുറിച്ചുനടത്തി. തൊഴിലുറപ്പ് സാധ്യതകൾ സംബന്ധിച്ച് ആര്യാട് ബ്ലോക്ക് ഹൗസിങ് ഓഫിസർ സി. പ്രദീപ് കുമാർ, വനിത ക്ഷേമ ഓഫിസർ എൻ. സജിത് രാജ് എന്നിവർ ക്ലാെസടുത്തു. തൊഴിലുറപ്പ് തൊഴിലാളികളുമായി 'തുറന്നു പറച്ചിൽ' സംവാദത്തിന് ആർ. സബീഷ് മണവേലി നേതൃത്വം നൽകി. പടം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് റേഡിയോ നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
