Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 5:29 AM IST Updated On
date_range 22 Dec 2021 5:29 AM ISTറോഡ് നിർമാണം പൂർത്തിയാക്കുന്നില്ല; ദുരിതത്തിലായി യാത്രക്കാർ
text_fieldsbookmark_border
പൂച്ചാക്കൽ: ചേർത്തല-അരൂക്കുറ്റി റോഡ് പുനർനിർമാണം മാസങ്ങളായിട്ടും പൂർത്തിയാക്കാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. പൂച്ചാക്കൽ തെക്കേകര മുതൽ വീരമംഗലം വളവ് വരെ ഒരുപണിയും നടത്തിയിട്ടില്ല. ഇതിനെതിരെ എ.ഐ.വൈ.എഫും വെൽഫെയർ പാർട്ടിയും സമരവും നിവേദനങ്ങളും നൽകിയതിനൊടുവിൽ സെപ്റ്റംബർ 25 ന് അരൂർ എം.എൽ.എ, ബ്ലോക്ക്പ്രസിഡൻറ് എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ ലെവൽസ് എടുക്കുകയും ഉടൻ പണി ആരംഭിക്കുമെന്ന് എം.എൽ.എ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. പൊട്ടിപ്പൊളിഞ്ഞ പാലത്തിൻെറ വടക്ക് ഒന്നോ രണ്ടോ ദിവസം കുത്തിപ്പൊളിച്ചിട്ടതല്ലാതെ പിന്നീട് പണി നടന്നില്ല. ഇപ്പോൾ പൊടി ശല്യംകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ. പണി പൂർത്തിയാക്കിയ പല ഭാഗത്തും അപകടകരമാം വിധം റോഡ് പൊങ്ങി നിൽക്കുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ചേർത്തല-അരൂക്കുറ്റി റോഡിലെ പണികൾ വ്യത്യസ്ത കരാറുകാരെയാണ് ഏൽപിച്ചിരുന്നതെന്നും ഈ ഭാഗത്തെ കരാർ സംബന്ധിച്ച് ചെറിയ പ്രശ്നങ്ങൾ ഉണ്ടായതാണ് വൈകാൻ കാരണമെന്നും പൊതുമരാമത്ത് അസി.എക്സിക്യൂട്ടിവ് എൻജിനീയർ ജിഷ രാമചന്ദ്രൻ പറഞ്ഞു. ഉടൻ പണി ആരംഭിക്കുമെന്നും റോഡ് പൊങ്ങി നിൽക്കുന്ന സ്ഥലത്ത് അടിയന്തരമായി മണ്ണിട്ട് പൊക്കാനുള്ള നടപടി എടുക്കുമെന്നും അസി.എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. ചിത്രം : 1. പൊളിച്ചിട്ട പൂച്ചാക്കൽ വടക്കേക്കര റോഡ് 2. ലിസിയം ജങ്ഷനിൽ അപകടകരമം വിധം റോഡ് പൊങ്ങിയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
