Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 5:28 AM IST Updated On
date_range 22 Dec 2021 5:28 AM ISTഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
കറ്റാനം: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വില്‍പന നടത്തിയ യുവാവിനെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങാല വിജി ഭവനിൽ വിജയ് കാര്‍ത്തികേയനാണ് (26) പിടിയിലായത്. ഒന്നര കിലോ കഞ്ചാവും 5600 രൂപയും പിടിച്ചെടുത്തു. കൊപ്രപ്പുര ഭാഗെത്ത വാടകവീട് കേന്ദ്രീകരിച്ച് ഇയാള്‍ രണ്ടര മാസമായി കഞ്ചാവ് വിൽക്കുകയായിരുന്നു. രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിെല നിരീക്ഷണശേഷമായിരുന്നു അറസ്റ്റ്. കുറത്തികാട് സി.ഐ എസ്. നിസാം, എസ്.ഐ സുനിമോന്‍, സി.പി.ഒമാരായ ടി.എസ്. നൗഷാദ്, സാദിഖ് ലബ്ബ, സന്തോഷ്, സ്വര്‍ണരേഖ എന്നിവരുടെ നേതൃത്വത്തിെല സംഘമാണ് പ്രതിയെ പിടികൂടിയത്. APLKY1VIJAY
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
