Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസപ്ലൈകോ ക്രിസ്​മസ്...

സപ്ലൈകോ ക്രിസ്​മസ് -പുതുവത്സര ഫെയർ തുടങ്ങി

text_fields
bookmark_border
ആലപ്പുഴ: സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ജില്ല ഫെയറിന് ജില്ല കോടതി പാലത്തിനു സമീപത്തെ പുന്നപ്ര വയലാർ സ്മാരക ഹാളിൽ തുടക്കമായി. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്​തു. ആലപ്പുഴ നഗരസഭ ചെയർപേഴ്സൻ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. സപ്ലൈകോ മാനേജിങ്​ ഡയറക്​ടര്‍ ഡോ. സഞ്ജീബ് കുമാര്‍ പട്‌ജോഷി ആദ്യവിൽപന നിർവഹിച്ചു. ഹോര്‍ട്ടി കോര്‍പ്പി​ൻെറ പച്ചക്കറിയുടെ ആദ്യ വില്‍പന മുനിസിപ്പൽ കൗൺസിലർ എം.ജി. സതീദേവി നിർവഹിച്ചു. ക്രിസ്​മസ്​ -പുതുവത്സര മേളയിൽ സപ്ലൈകോ ഉൽപന്നങ്ങൾ വാങ്ങുന്നവരിൽ ഒരു സ്ത്രീക്കും പുരുഷനും സംസ്ഥാന തലത്തിൽ 5000 രൂപ വീതം കാഷ് പ്രൈസ് നൽകും. 2022 ജനുവരി അഞ്ചുവരെ മാവേലി സ്​റ്റോർ, മൊബൈൽ മാവേലി, അപ്​ന ബസാർ, സൂപ്പർ സ്​റ്റോർ, സൂപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ, ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നവർ ബിൽ നമ്പർ സഹിതം സപ്ലൈകോ വെബ്സൈറ്റിലെ http://www.supplyco.in/contest ലിങ്ക് വഴി രജിസ്​റ്റർ ചെയ്യണം. സപ്ലൈകോ റീജനൽ മാനേജർ എൽ. മിനി, ജില്ല സപ്ലൈ ഓഫിസര്‍ എം.എസ്. ബീന തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്തമാസം അഞ്ചു വരെ രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയാണ്​ പ്രവർത്തനം. ഷേക്​ പി. ഹാരീസിന് പിന്തുണ -യുവജനതാദൾ ആലപ്പുഴ: എൽ.ജെ.ഡിയിൽനിന്ന്​ രാജിവെച്ച്​ സി.പി.എമ്മുമായി സഹകരിക്കാൻ തീരുമാനിച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഷേക്​ പി. ഹാരീസിന് പൂർണ പിന്തുണ നൽകാൻ ലോക താന്ത്രിക് യുവജനതാദൾ ജില്ല നേതൃയോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.വി ശ്യാം യോഗം ഉദ്ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ മനാഫ് മണാശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. അജ്​മൽ, സംസ്ഥാന സെക്രട്ടറി അനു ആനന്ദ്, സംസ്ഥാന കമ്മിറ്റി അംഗം ആദിൽ മുഹമ്മദ്, ജില്ല ഭാരവാഹികളായ ആർ. ഹരിലാൽ, ടി.ദിലീപ് കുമാർ, വി.പി ഉനൈസ്, എം.കെ. ജമാൽ, അനീഷ് തമ്പി, വി.വസന്തകുമാർ, അർഷിദ് നടാലയ്യത്ത്​, എം.പി സലീം, അസീം വട്ടപ്പള്ളി, ഷെഹീൻ ബിലാൽ, ജോസ്മോൻ കാട്ടൂർ, എൻ.എൽ. അഫ്​സൽ എന്നിവർ സംസാരിച്ചു. 106 പേര്‍ക്ക് കോവിഡ് ആലപ്പുഴ: ജില്ലയില്‍ 106 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 88 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ. 12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മൂന്ന്​ ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുപേർ വിദേശത്തുനിന്ന്​ എത്തിയതാണ്. രോഗ സ്​ഥിരീകരണ നിരക്ക്​ 3.47 ശതമാനമാണ്. 55 പേര്‍ രോഗമുക്തരായി. നിലവില്‍ 1529 പേര്‍ ചികിത്സയിലുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story