Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെത്തി മത്സ്യബന്ധന...

ചെത്തി മത്സ്യബന്ധന തുറമുഖ നിർമാണം അടുത്ത ഘട്ടത്തിലേക്ക്

text_fields
bookmark_border
ആലപ്പുഴ: ചെത്തി മത്സ്യബന്ധന തുറമുഖ രണ്ടാംഘട്ട നിർമാണം പുതുവർഷത്തിൽ ആരംഭിക്കും. നൂറുകണക്കിന് തൊഴിലവസരങ്ങളും മത്സ്യ തൊഴിലാളികളുടെ വരുമാനവർധനവിനും സഹായകമാകുന്ന പദ്ധതി 2023ൽ കമീഷൻ ചെയ്യാൻ കഴിഞ്ഞേക്കുമെന്ന്​ പി.പി. ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. കിഫ്‌ബിയിൽ ഉൾപ്പെടുത്തി 111കോടി രൂപയാണ് അനുവദിച്ചത്. 2018-19വർഷം ടി.എം. തോമസ് ഐസക് ബജറ്റ് പ്രസംഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വെയ്‌ ബ്രിഡ്ജ് സ്ഥാപിക്കൽ പൂർത്തിയാക്കി ജനുവരിയിൽ നിർമാണം ആരംഭിക്കും. തീരദേശ വികസന കോർപറേഷൻ മുഖേന സാങ്കേതികാനുമതി നൽകി ടെൻഡർ ചെയ്തിട്ടുണ്ട്. പുലി മുട്ടുകൾ, വാർഫ്, ലേലഹാൾ, പാർക്കിങ് ഏരിയ തുടങ്ങിയവ നിർമിക്കും. തോട്ടപ്പള്ളി, ചെത്തി, അർത്തുങ്കൽ ഹാർബറുകളുടെ നിർമാണം പൂർത്തിയാകുന്നതോടെ മികച്ച ഹാർബർ സൗകര്യമുള്ള ജില്ലയായി ആലപ്പുഴ മാറും. ചെത്തി ഹാർബറി​ൻെറ വടക്കേഅറ്റത്ത് കടൽക്ഷോഭം ഉണ്ടാകുമ്പോൾ നാശനഷ്​ടം ഉണ്ടാകുന്നതിന്​ പരിഹാരം കാണും. പ്രദേശവാസികൾക്ക് ഒരുവിധത്തിലുള്ള ആശങ്കയും വേണ്ടെന്ന്​ എം.എൽ.എ പറഞ്ഞു. നിർദിഷ്​ട ഹാർബർ പ്രദേശം എം.എൽ.എ സന്ദർശിച്ചു. പഞ്ചായത്ത്​ വൈസ്പ്രസിഡൻറ്​ സി.സി. ഷിബു, പഞ്ചായത്തംഗം അലക്സ്, സി.പി.എം ഏരിയ സെക്രട്ടറി എസ്.രാധാകൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. photo : apl chitharanjan caption : ചെത്തി മത്സ്യബന്ധന തുറമുഖ പ്രദേശം പി.പി. ചിത്തരഞ്ജൻ എം.എൽ.എയും മറ്റ്​ ജനപ്രതിനിധികളും സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story