Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 5:37 AM IST Updated On
date_range 21 Dec 2021 5:37 AM ISTചികിത്സ ധനസഹായ വിതരണം
text_fieldsbookmark_border
മാന്നാർ: മാന്നാർ കുട്ടമ്പേരൂർ കുറ്റിയിൽ ദുർഗാദേവി ക്ഷേത്രത്തിൽ ഒമ്പതാമത് സാന്ത്വനനിധി ചികിത്സ ധനസഹായ വിതരണം ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു. ശാന്തിയും സമാധാനവും കൈവരുത്തി മനുഷ്യ സമൂഹത്തിന് മുന്നോട്ടുപോകാൻ എല്ലാമത വിശ്വാസികൾക്കും കഴിയണമെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. ക്ഷേത്രസമിതി പ്രസിഡൻറ് കെ. മദനേശ്വരൻ അധ്യക്ഷത വഹിച്ചു. കാര്യദർശി അഡ്വ.കെ.വേണുഗോപാൽ, കെ.ബാലസുന്ദരപ്പണിക്കർ, നുന്നു പ്രകാശ്, കെ. മന്മഥൻ, കെ.പി. നാരായണക്കുറുപ്പ്, സി.ഒ. വിശ്വനാഥൻ, കെ. മദനരാജൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
