Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമുഖ്യമന്ത്രി സമാധാന...

മുഖ്യമന്ത്രി സമാധാന യോഗം വിളിക്കണമെന്ന് എ.എ. ഷുക്കൂര്‍

text_fields
bookmark_border
ആലപ്പുഴ: ക്വട്ടേഷന്‍ സംഘങ്ങളുടെ ഏറ്റമുട്ടലും കൊലപാതകവും നിരന്തരം നടക്കുന്ന ജില്ലയിൽ രണ്ട് യുവ രാഷ്​ട്രീയ നേതാക്കളുടെ കൊലപാതകം മണിക്കൂറുകളുടെ ഇടവേളയില്‍ നടന്നത് ഭീതി ജനകമാണെന്ന്​ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍ പറഞ്ഞു. കലുഷിതമായ അന്തരീക്ഷത്തില്‍ കാബിനറ്റിലെ ജൂനിയര്‍ മന്ത്രിമാര്‍ സര്‍വകക്ഷി യോഗം വിളിക്കുന്നതിനെക്കാള്‍ നല്ലത് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി നേരിട്ട് യോഗം വിളിക്കണമെന്ന്​ ഷുക്കൂര്‍ പറഞ്ഞു. പല കേസുകളിലും പ്രതികളെ പിടികൂടിയിട്ടില്ല. രണ്ട് കൊലപാതകം മണിക്കൂറുകള്‍ക്കിടയില്‍ നടന്നിട്ടും ഉടനടി യോഗം വിളിക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാറിനില്ലാതെ പോയെന്ന്​ പ്രസ്​താവനയിൽ കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story