Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനിരപരാധികളെ...

നിരപരാധികളെ വേട്ടയാടരുത് -ഫ്രറ്റേണിറ്റി

text_fields
bookmark_border
ആലപ്പുഴ: ദാരുണമായ ഇരട്ടക്കൊലപാതകത്തിൽ ആഭ്യന്തര വകുപ്പി​ൻെറ വീഴ്ച മറച്ചുപിടിക്കാൻ നിരപരാധികളെ വേട്ടയാടരുതെന്ന് ഫ്രറ്റേണിറ്റി മൂവ്മൻെറ്​ ജില്ല കമ്മിറ്റി. നിരോധനാജ്ഞയുടെ മറവിൽ ആർ.എസ്.എസി​ൻെറയോ എസ്.ഡി.പി.ഐയുടെയോ ഭാഗംപോലുമല്ലാത്ത നിരപരാധികളെ വരെ കസ്​റ്റഡിയിലെടുത്ത് കരുതൽതടങ്കലിൽ വെക്കുന്ന പൊലീസ് നടപടി അംഗീകരിക്കാനാകില്ല. പൗരത്വ പ്രക്ഷോഭത്തി​ൻെറ ഭാഗമായി നടന്ന ജനകീയ ഹർത്താലിൽ പങ്കെടുത്തതി​ൻെറ കാരണം പറഞ്ഞാണ് പലരെയും പൊലീസ് കരുതൽതടങ്കലിൽ വെച്ചത്. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ ജില്ല ഭരണകൂടവും പൊലീസും അടിയന്തരമായ ഇടപെടലുകൾ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ്​ സഹൽ വടുതല, ജനറൽ സെക്രട്ടറിമാരായ ഇജാസ് ഇഖ്ബാൽ, എ. സഞ്ജിത, സെക്രട്ടറി സഫറുല്ല എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story