Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതാറാവുകള്‍ വീണ്ടും...

താറാവുകള്‍ വീണ്ടും കൂട്ടത്തോടെ ചത്തു

text_fields
bookmark_border
താറാവുകള്‍ വീണ്ടും കൂട്ടത്തോടെ ചത്തു
cancel
അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ വീണ്ടും താറാവുകൾ കൂട്ടമായി ചത്തു. പക്ഷിപ്പനിയാണ്​ കാരണമെന്നാണ്​ നിഗമനം. വണ്ടാനം കിഴക്ക് മുക്കയിലാണ് 600ലധികം താറാവുകൾ രണ്ട് ദിവസത്തിനിടെ ചത്തത്. വണ്ടാനം കന്നിയേൽക്കോണിൽ ഹരിക്കുട്ടൻ, കുരുട​ൻെറപറമ്പിൽ അജി, കോതോലിത്തറ സത്യൻ, സന്തോഷ് എന്നിവരുടെ താറാവുകളാണിത്. നാല് കർഷകർക്കുമായി 22,300 ഓളം താറാവുകളാണുള്ളത്. കണ്ണിന് നീല നിറം ബാധിച്ച് വട്ടംകറങ്ങി താറാവുകൾ കുഴഞ്ഞുവീണ് ചാകുകയാണ്. ക്രിസ്മസ് വിപണി ലക്ഷ്യംവെച്ച് വളർത്തിയ 70-85 ദിവസം പ്രായമായ താറാവുകളാണ് ചത്തത്. ചത്ത താറാവുകളുടെയും രോഗലക്ഷണമുള്ളവയുടെയും സാമ്പിളുകൾ മൃഗസംരക്ഷണ വകുപ്പ്​ ഉദ്യോഗസ്ഥരെത്തി ശേഖരിച്ച് തിരുവല്ല മഞ്ഞാടി ലാബിൽ പരിശോധനക്ക് അയച്ചു. ഒരുമാസം മുമ്പ്​ പുറക്കാട്, തകഴി കുന്നുമ്മ, നെടുമുടി, കരുവാറ്റ എന്നിവിടങ്ങളിൽ പതിനായിരക്കണക്കിന് താറാവുകളാണ് ചത്തൊടുങ്ങിയത്. ഇത്​ പക്ഷിപ്പനി മൂലമാണെന്ന് പിന്നീട് ഭോപാലിലെ കേന്ദ്ര ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇതിനെത്തുടർന്ന് ജാഗ്രത നിർദേശം നൽകിയതിന് പിന്നാലെയാണ് വണ്ടാനത്ത് വീണ്ടും താറാവുകൾ ചത്തത്. ചിത്രം.... കൂട്ടത്തോടെ ചത്തുവീണ താറാവുകളെ കൂട്ടിയിട്ടിരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story