Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 5:28 AM IST Updated On
date_range 21 Dec 2021 5:28 AM ISTകെ.എസ്.ടി.എ ഉപജില്ല സമ്മേളനം
text_fieldsbookmark_border
ഹരിപ്പാട്: കെ.എസ്.ടി.എ ഹരിപ്പാട് സബ് ജില്ല സമ്മേളനം കാർത്തികപ്പള്ളി ഗവ. യു.പി സ്കൂളിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ.ബി. ശൈലേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡൻറ് ജി. ബാബു അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡൻറ് ടി. തിലകരാജ്, ജില്ല ട്രഷറർ എസ്. സത്യജ്യോതി, ലീന, ഉണ്ണികൃഷ്ണൻ, ജില്ല കമ്മിറ്റി അംഗം ശാരി അനിൽ എന്നിവർ അഭിവാദ്യം ചെയ്തു. സബ് ജില്ല സെക്രട്ടറി വി. സാബു സ്വാഗതവും ജോ.സെക്രട്ടറി ജെ. ശിവദാസ് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ ജില്ല ജോ.സെക്രട്ടറി പി.ഡി. ജോഷി സംഘടന റിപ്പോർട്ടും സബ് ജില്ല ജോ.സെക്രട്ടറി പി.എ. നാസിം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികൾ: ജി. ബാബു (പ്രസി), വി. സാബു (സെക്ര), ആർ. രമേശ് (ട്രഷ), എസ്. ശ്രീവിദ്യ, പി. പ്രദീപ് (വൈസ് പ്രസി), പി.എ. നാസിം, ജൂലി എസ്. ബിനു ( ജോ.സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story