Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 5:40 AM IST Updated On
date_range 20 Dec 2021 5:40 AM ISTസൈക്കിൾ റേസ്: ദേവദത്ത് മേനോന് ഒന്നാം സ്ഥാനം
text_fieldsbookmark_border
ഫോർട്ട്കൊച്ചി: കൊച്ചിൻ കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായി ലൊരേറ്റോ ഇൻറിമേറ്റ് ഫ്രണ്ട്സ് ടീം സൈക്കിൾ റേസ് സംഘടിപ്പിച്ചു. കെ.ജെ. മാക്സി എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു. തൃശൂർ സ്വദേശി ദേവദത്ത് മേനോൻ ഒന്നാമെത്തി. എറണാകുളം നിവാസി സോൾ വിൻടോം രണ്ടും ക്രിസ് വർഗീസ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വനിത വിഭാഗത്തിൽ ആലപ്പുഴയിൽനിന്നുള്ള ലെന എലിസബത്ത് കോര ഒന്നാമതായി. വിജയികൾക്ക് മട്ടാഞ്ചേരി പൊലീസ് അസി. കമീഷണർ വി.ജി. രവീന്ദ്രനാഥ്, എറണാകുളം സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി കെ.എൻ. ശരത് എന്നിവർ സമ്മാനദാനം നിർവഹിച്ചു. സേവ്യർ ബോബൻ, പോൾ നിഖിൽ, ബൈജു ആൻറണി, പിേൻറാ, ബിനിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
