Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപോസ്​റ്റ്​മോർട്ടം...

പോസ്​റ്റ്​മോർട്ടം നടന്നില്ല; മോർച്ചറിക്കുമുന്നിൽ ബി.ജെ.പി പ്രതിഷേധം

text_fields
bookmark_border
അമ്പലപ്പുഴ: കൊല്ലപ്പെട്ട ബി.ജെ.പി നേതാവി​ൻെറ മൃതദേഹം പോസ്​റ്റ്​മോർട്ടം ​നടക്കാത്തതിൽ പ്രതിഷേധിച്ച്​ ബി.ജെ.പി പ്രവർത്തകർ ആലപ്പുഴ മെഡിക്കൽ കോളജ്​ മോർച്ചറിക്ക്​ മുന്നിൽ കുത്തിയിരുന്നു. ആലപ്പുഴ വെള്ളക്കിണറിന് സമീപം ഞായറാഴ്ച രാവിലെ കൊല്ലപ്പെട്ട അഡ്വ. രഞ്​ജിത്ത്​ ശ്രീനിവാസ​ൻെറ മൃതദേഹമാണ് പോസ്​​റ്റ്​മോര്‍ട്ടം ചെയ്യാൻ കഴിയാതെവന്നത്. ഉച്ചക്ക് ഒന്നിന്​ കോവിഡ് പരിശോധനഫലം കിട്ടിയിരുന്നു. രണ്ടോടെ ആരംഭിച്ച പൊലീസ്​ നടപടി ​ൈവകീട്ട്​ ആറോടെയാണ്​ പൂർത്തിയായത്​. വൈകീട്ട്​ 6.25 ആയിട്ടും പോസ്​റ്റ്​മോർട്ടം നടപടികള്‍ ആരംഭിക്കാത്തതിനെത്തുടര്‍ന്നാണ്​ ബി.ജെ.പി പ്രവർത്തകർ മോർച്ചറിക്ക്​ മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്​. ഞായറാ​ഴ്​ചതന്നെ സംസ്​കരിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയെങ്കിലും പോസ്​റ്റ്​മോർട്ടം പൂർത്തിയാക്കാത്തതിനാൽ തിങ്കളാഴ്​ചത്തേക്ക്​ മാറ്റി. പ്രതിഷേധം നേരിയ സംഘർഷത്തിലെത്തിയെങ്കിലും നേതാക്കൾ ഇടപെട്ട്​​ രംഗം ശാന്തമാക്കി​. കേന്ദ്രമന്ത്രി വി. മുരളീധരന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളെത്തി സംസാരിച്ചെങ്കിലും പോസ്​​റ്റ്​മോർട്ടം നടത്താൻ അധികൃതര്‍ തയാറായില്ല. അധികൃതര്‍ മനഃപൂർവമാണ് പോസ്​റ്റ്​മോർട്ടം നടത്താ​ത്തതെന്ന്​ നേതാക്കള്‍ കുറ്റപ്പെടുത്തി. വിവാദ സംഭവത്തിൽ മണിക്കൂറുകൾ എടുത്ത്​ മാത്രമേ പോസ്​റ്റ്​മോർട്ടം നടപടികൾ പാടുള്ളൂവെന്ന്​ പൊലീസ്​ പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്​​റ്റ്​മോർട്ടം നടത്തിയശേഷം വിലാപയാത്രയായി ആലപ്പുഴ ബാർ അസോസിയേഷൻ ഹാളിലും വീട്ടിലും പൊതുദർശനത്തിന്​ വെക്കും. പിന്നീട്​ പിതാവി​ൻെറ തറവാട്ടുവീടായ ആറാട്ടുപുഴ വലിയഴീക്കലിലെ കുന്നുപറമ്പ് വീട്ടുവളപ്പിൽ സംസ്​കരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story