Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഒന്നര കിലോ കഞ്ചാവുമായി...

ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
ചാരുംമൂട്: വാടകവീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് വിൽപന നടത്തിവന്ന യുവാവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു. ഭരണിക്കാവ് കൊപ്രാപ്പുര ജങ്ഷന് സമീപം വാടകക്ക് താമസിച്ചുവന്ന കായംകുളം പെരിങ്ങാലമുറിയിൽ വിജി ഭവനത്തിൽ വിജയ് കാർത്തികേയനെയാണ് (26) കുറത്തികാട് എസ്.ഐ കെ. സുനുമോനും സംഘവും അറസ്​റ്റ്​ ചെയ്തത്. വീട്ടിൽനിന്ന്​ ഒന്നര കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. ക്രിസ്​മസ്-പുതുവത്സര പശ്ചാത്തലത്തിൽ കഞ്ചാവും മറ്റ് ലഹരിപദാർഥങ്ങളും സംഭരിക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് സി.ഐ എസ്. നിസാം അറിയിച്ചു. നാർകോട്ടിക് സെൽ, എസ്.ഐ ഏലിയാസ്, എ.എസ്.ഐ സന്തോഷ്, സി.പി.ഒമാരായ ഷാഫി, ഹരികൃഷ്ണൻ, സ്​റ്റേഷൻ എസ്.ഐമാരായ ഹാരിസ്, യോഗിദാസ്, എസ്.സി.പി.ഒമാരായ നൗഷാദ്, സന്തോഷ്, സാദിഖ് ലബ്ബ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story