Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 5:30 AM IST Updated On
date_range 20 Dec 2021 5:30 AM ISTജില്ലയില്‍ നിരോധനാജ്ഞ
text_fieldsbookmark_border
ആലപ്പുഴ: സംഘർഷസാധ്യത കണക്കിലെടുത്ത് ജില്ലയില്‍ തിങ്കളാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ച് കലക്ടര്‍ ഉത്തരവിട്ടു. സര്‍വകക്ഷി യോഗം ഇന്ന് ആലപ്പുഴ: ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന് തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കലക്ടറേറ്റില്‍ സർവകക്ഷി യോഗം ചേരുമെന്ന് കലക്ടർ എ. അലക്‌സാണ്ടര്‍ അറിയിച്ചു. മന്ത്രിമാരായ സജി ചെറിയാന്‍, കൃഷിമന്ത്രി പി. പ്രസാദ്, എം.പിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എഡ്.ഡി.പിഐ പ്രവർത്തകരുടെ വീടുകൾക്കുനേരെ ആക്രമണം ചേർത്തല: മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ നേതാവും വെള്ളക്കിണറിൽ ബി.ജെ.പി നേതാവും കൊല്ലപ്പെട്ട സംഭവത്തിന് മണിക്കൂറുകൾക്കിടെ വയലാറിൽ എസ്.ഡി.പി.ഐ പ്രവർത്തകരുടെ മൂന്ന് വീടിനുനേരെ ആക്രമണം. വയലാർ പഞ്ചായത്ത് നാലാം വാർഡ് മുക്കത്ത് സഹോദരങ്ങളായ അഷ്കർ, അസ്കർ, ഇത്തിത്തറ മുഹമ്മദ് റാസിക്, അഫ്സൽ മൻസിലിൽ മുജീബ് എന്നിവരുടെ വീടുകളുടെ ജനലുകളാണ് അടിച്ചും കല്ലെറിഞ്ഞും തകർത്തത്. ആർക്കും പരുക്കില്ല. അഷ്കർ, അസ്കർ എന്നിവർ ആർ.എസ്.എസ് നാഗംകുളങ്ങര ശാഖ ഗടനായക് വയലാർ പഞ്ചായത്ത് നാലാം വാർഡ് തട്ടാപറമ്പിൽ നന്ദുകൃഷ്ണ കൊലപാതക കേസിലെ ഒന്നും രണ്ടും പ്രതികളാണ്. മുഹമ്മദ് റാസിക് നാലാം പ്രതിയാണ്. സംഭവസമയം മുജീബിൻെറ വീട്ടിൽ മാതാവ് മാത്രമാണുണ്ടായിരുന്നത്. മറ്റു രണ്ടുവീടും ആളൊഴിഞ്ഞുകിടക്കുകയായിരുന്നു. ജനൽച്ചില്ലുകളും വാതിലുകളുമാണ് തകർത്തത്. അഷ്കറിൻെറ വീട്ടിലുണ്ടായിരുന്ന ഗുഡ്സ് ഓട്ടോക്കും കേടുപാട് വന്നു. മണ്ണഞ്ചേരിയിലെ കൊലപാതകവും വയലാറിലെ സംഭവവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സി.സി ടി.വി കാമറകളടക്കം പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story