Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 5:29 AM IST Updated On
date_range 20 Dec 2021 5:29 AM ISTപഠനത്തോടൊപ്പം ശാസ്ത്രാവബോധവും ആർജിക്കണം -മന്ത്രി സജി ചെറിയാൻ
text_fieldsbookmark_border
ചെങ്ങന്നൂർ: പുതിയ തലമുറ ശാസ്ത്ര പഠനത്തോടൊപ്പം തന്നെ മികച്ച ശാസ്ത്രാവബോധവും ആർജിക്കണമെന്ന് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് സമഭാവന ഗ്രന്ഥശാല സഹകരണത്തോടെ നടത്തുന്ന തളിരിടം 2021ശാസ്ത്ര ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ. ജോൺസൺ ബേബി, ജി. കൃഷ്ണകുമാർ, പ്രഫ. ബിജി എബ്രഹാം, ബി.എസ്. പ്രദീപ്, അഡ്വ. ദിവ്യ ഉണ്ണികൃഷ്ണൻ, രാജൻ പോൾ എന്നിവർ സംസാരിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം രാജേഷ് വള്ളിക്കോട് സ്വാഗതവും ക്യാമ്പ് ഡയറക്ടർ പ്രഫ. കെ. കുര്യൻ തോമസ് നന്ദിയും പറഞ്ഞു. പ്രഫ. കെ.സി. പ്രകാശ്, പ്രഫ. തോമസ് രാജു, പ്രഫ. വർഗീസ് സി. ജോഷ്വ, ഡോ. ബി. പത്മകുമാർ, പ്രഫ. നൈനാൻ സജിത് ഫിലിപ്പ്, പ്രഫ. വിനോയ് തോമസ്, പ്രഫ. കെ.ആർ. സോമനാഥൻ പിള്ള എന്നിവർ ക്ലാസുകൾ നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
