Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകായൽഭംഗിയിൽ...

കായൽഭംഗിയിൽ ഉള​െവയ്​പ്​

text_fields
bookmark_border
ഗ്രാമഭംഗി-പ്രതിവാരപംക്തി എൻ.എ. സക്കരിയ പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ ഒന്ന്, രണ്ട് വാർഡിൽ സ്ഥിതി ചെയ്യുന്ന ഉള​െവയ്പ് കായൽത്തീരം പ്രധാന ആകർഷക കേന്ദ്രമായി വളർന്നുകൊണ്ടിരിക്കുകയാണ്. അവധി ദിവസങ്ങളിൽ നൂറുകണക്കിന് പേരാണ് കായൽ ഭംഗിയും സായാഹ്നവും ആസ്വദിക്കാൻ ഇവിടെ എത്തുന്നത്. പൂച്ചാക്കൽ ടൗണിൽനിന്ന് മൂന്നുനാല് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. എം.എൽ.എ റോഡിലൂടെയും ഉള​െവയ്പിലെത്താം. ചെറിയ വാഹനങ്ങളിൽ തൈക്കാട്ടുശ്ശേരിയിൽനിന്നും എത്താം. കായൽഭംഗിയും കായലിനും പാടത്തിനുമിടയി​െല വരമ്പും പ്രധാന ആകർഷകങ്ങളാണ്. പാടത്ത് നെൽച്ചെടികൾ ഇടതൂർന്ന് നിൽക്കുന്ന പച്ചപ്പും വരമ്പത്ത് ഒരേ അകലത്തിൽ നിൽക്കുന്ന തെങ്ങുകളും പാടത്തും കായലിലും പായൽ പൂത്തുനിൽക്കുന്നതും മനോഹര കാഴ്ചയാണ്. ഇവിടെ ഉച്ചമുതൽ തുടങ്ങുന്ന കാറ്റിനും ഒരാകർഷണീയത ഉണ്ട് . അസ്തമയ സമയ​െത്ത കായൽ ഭംഗിയാണ് ഏറ്റവും ആകർഷകം. തൈക്കാട്ടുശ്ശേരി പഞ്ചായത്തി​ൻെറ നിയന്ത്രണത്തിൽ ഒരു ജെട്ടി മാത്രമേ അവിടെയുള്ളു. ടൂറിസ്​റ്റുകൾക്ക് ബോട്ടിൽ വന്ന് അടുക്കാനുള്ള സൗകര്യം പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. കായലിലൂടെ യാത്ര ചെയ്യാൻ സ്വകാര്യവ്യക്തി നടത്തുന്ന ബോട്ടിങ്​ സംവിധാനവുമുണ്ട്. ഭാവിയിൽ ഒരു വലിയ ടൂറിസ്​റ്റ്​ കേന്ദ്രമാക്കാനുള്ള ശ്രമം നടത്തുമെന്ന് തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്​ ഡി. വിശ്വംഭരൻ പറഞ്ഞു. ചിത്രം : 1.സായാഹ്ന സമയത്തെ കായൽ ഭംഗി 2. കായലിനോട് ചേർന്ന പാടവരമ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story