Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 5:39 AM IST Updated On
date_range 19 Dec 2021 5:39 AM ISTഅച്ഛൻ മരിച്ച വേദന ഉള്ളിലൊതുക്കി മകൻ പരീക്ഷ എഴുതി
text_fieldsbookmark_border
മാവേലിക്കര: അച്ഛൻ മരിച്ച വേദനയുള്ളിലൊതുക്കി മകൻ ഐ.ടി.ഐ പരീക്ഷയെഴുതി. ഉമ്പർനാട് കൊടുവശ്ശേരിൽ വടക്കതിൽ മോഹനൻെറ (55) മകൻ മിഥുനാണ് അച്ഛൻെറ വേർപാടിൻെറ ദുഃഖവുമായി ശനിയാഴ്ച കല്ലുമല എം.ബി ഐ.ടി.ഐയിൽ പരീക്ഷയെഴുതിയത്. ഇല്ക്ട്രീഷൻ രണ്ടാം വർഷ വിദ്യാർഥിയായ മിഥുന് എൻജിനീയറിങ് ഡ്രോയിങിന്റെ പ്രാക്ടിക്കൽ പരീക്ഷ ആയിരുന്നു. പരീക്ഷ എഴുതുന്നില്ലെന്ന് തീരുമാനിച്ച മിഥുനെ അധ്യാപകർ സ്നേഹപൂർവം നിർബന്ധിച്ചാണ് പരീക്ഷക്കെത്തിച്ചത്. പരീക്ഷ കഴിഞ്ഞ് മിഥുൻ വീട്ടിലെത്തിയ ശേഷമാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്ന മോഹനൻ വെള്ളിയാഴ്ചയാണ് മരിച്ചത്. ഫോട്ടോ: മിഥുൻ കല്ലുമല എം.ബി ഐ.ടി.ഐയിൽ ഡ്രോയിങ്ങിൻെറ പ്രാക്ടിക്കൽ പരീക്ഷ എഴുതുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
