Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസാംസ്‌കാരിക പൈതൃക...

സാംസ്‌കാരിക പൈതൃക സമ്മേളനവും ജീവകാരുണ്യ സഹായ വിതരണവും

text_fields
bookmark_border
സാംസ്‌കാരിക പൈതൃക സമ്മേളനവും ജീവകാരുണ്യ സഹായ വിതരണവും
cancel
മാവേലിക്കര: തഴക്കര ഗുരു നിത്യചൈതന്യയതി ലൈബ്രറിയുടെ സാംസ്‌കാരിക പൈതൃക സമ്മേളനവും ജീവകാരുണ്യ സഹായധന വിതരണവും മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്. അരുണ്‍ കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ. രഘുപ്രസാദ് വിഷയാവതരണം നടത്തി. 25 വർഷം നീണ്ട പരിശ്രമത്തിൽ ജോര്‍ജ് തഴക്കര രചിച്ച മാവേലിക്കരയുടെ ചരിത്രം പറയുന്ന 'മാവേലിക്കരയും മനീഷികളും' പുസ്തകത്തി​ൻെറ പ്രകാശനവും ചടങ്ങിൽ നടന്നു. ഡോ. ഡി. ബിന്ദു പുസ്തക പരിചയം നടത്തി. നഗരസഭ അധ്യക്ഷൻ കെ.വി. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ഇന്ദിര ദാസ്, തഴക്കര പഞ്ചായത്ത് പ്രസിഡൻറ്​ ഷീബ സതീഷ്, ഗ്രന്ഥകർത്താവ് ജോർജ് തഴക്കര, അനി വര്‍ഗീസ്, വി.പി. ജയചന്ദ്രന്‍, ടി.ആർ. രാജേന്ദ്രൻ, ലൈബ്രറി പ്രസിഡൻറ്​ പ്രഫ.എൻ. പരമേശ്വരൻ, മിനി ജോർജ്, ശുഭാനന്ദാശ്രമം ട്രസ്​റ്റ്​ സെക്രട്ടറി സ്വാമി ഗീതാനന്ദ, ജി.കെ. ഷീല തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: തഴക്കര ഗുരു നിത്യചൈതന്യയതി ലൈബ്രറിയുടെ സാംസ്‌കാരിക പൈതൃക സമ്മേളനവും ജീവകാരുണ്യ സഹായധന വിതരണവും മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story